രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദൻ അന്തരിച്ചു.

രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ വിപ്ലവ സൂര്യൻ  വി എസ് അച്യുതാനന്ദൻ അന്തരിച്ചു.

രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ വിപ്ലവ സൂര്യൻ മറഞ്ഞു. സീനിയർ കമ്മ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. 102 വയസ്സായിരുന്നു അദ്ദേഹത്തിന്. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു അന്ത്യം. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദൻ.

അദ്ദേഹത്തിന്റെ ചരമവാർത്തക്ക് പ്രഖ്യാത രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരിൽ നിന്ന് അനുശോചനങ്ങൾ എത്തിച്ചേരുന്നു. സി.പി.എമ്മിന്റെ രൂപീകരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്നു വി.എസ്. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് മൂന്ന് തവണയായി പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നു. മൂന്ന് തവണ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.