ബിന്ദു രാജന്റെ ചെറുകഥാസമാഹാരം “വേരുകൾ തേടുന്നവർ” പ്രശസ്ത നോവലിസ്റ്റ് ശ്രീ അനൂപ് കക്കാട് പ്രകാശനം ചെയ്തു.
അധ്യാപികയും എഴുത്തുകാരിയുമായ ബിന്ദു രാജന്റെ ചെറുകഥാസമാഹാരം വേരുകൾ തേടുന്നവർ ജൂലൈ 27 ന് വെണ്ണിക്കുളം സെൻറ് ജോർജ് എച്ച് എസ് എസ്സിൽ വച്ച് പ്രശസ്ത നോവലിസ്റ്റ് ശ്രീ അനൂപ് കക്കാട് പ്രകാശനം ചെയ്തു.റിട്ടേഡ് അധ്യാപിക ശ്രീമതി സെലിൻ ജോസഫ് പുസ്തകം ഏറ്റുവാങ്ങി യോഗത്തിൽഅധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി വിനീത വിനി സ്വാഗതം പറഞ്ഞു.


ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗ്ലെന്നിസ് രാജൻ അധ്യക്ഷത വഹിച്ചു.മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീപോൾ വർഗീസ് ചടങ്ങ് ഉദ്ഘാടനചെയ്തു. തുടർന്ന് ഹൈസ്കൂൾ പ്രിൻസിപ്പൽ ശ്രീ ബെൻസൺ എടത്തല ,എഴുത്തുകാരനുംഅഭിഭാഷകനും ആയ ജോജി ജോർജ് ജോസഫ്,ഫാദർ സക്കറിയ ഓണേരിൽ ശ്രീ.ജയദീപ്,ഫാദർ വർക്കി പാറക്കുഴിയിൽ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .വെണ്ണിക്കുളം ഹയർസെക്കൻഡറി സ്കൂൾഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീമതി മീനു മരിയ ജോസഫ് ഏവർക്കും നന്ദി അറിയിച്ചു

