71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:വിക്രാന്ത് മാസ്സിയും ഷാരൂഖ് ഖാനും മികച്ച നടന്മാർ; റാണി മുഖര്‍ജി മികച്ച നടി
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:വിക്രാന്ത് മാസ്സിയും ഷാരൂഖ് ഖാനും മികച്ച നടന്മാർ; റാണി മുഖര്‍ജി മികച്ച നടിയെന്ന ബഹുമതിക്ക് അർഹയായി.
ബോളിവുഡിലെ പ്രകടനങ്ങൾക്ക് ഈ വർഷം മികച്ച അംഗീകാരമാണ് ലഭിച്ചത്. വ്യത്യസ്ത ശൈലികളും പ്രശ്നവിഷയങ്ങളുമായ ചിത്രങ്ങളിലൂടെയാണ് വിജയികൾ ശ്രദ്ധ നേടിയതെന്നും ജ്യൂറി അറിയിച്ചു.
മലയാള സിനിമകൾക്കും നിരവധി വിഭാഗങ്ങളിൽ അംഗീകാരം ലഭിച്ചു. “ഉള്ളൊഴുക്ക്”, “പൂക്കളം” തുടങ്ങിയ സിനിമകൾക്ക് സാങ്കേതിക വിഭാഗങ്ങളിലും നടനരംഗത്തും പുരസ്‌കാരങ്ങൾ ലഭിച്ചു.
മലയാള സിനിമയ്ക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങൾ:
– മികച്ച മലയാള ചിത്രം: ഉള്ളൊഴുക്ക് (സംവിധാനം: ക്രിസ്റ്റോ ടോമി)
– മികച്ച സഹനടി: ഉർവശി (ഉള്ളൊഴുക്ക്)
– മികച്ച സഹനടൻ: വിജയരാഘവൻ (പൂക്കളം)
– മികച്ച എഡിറ്റിംഗ്: മിഥുൻ മുരളി (പൂക്കളം)
– മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മോഹൻദാസ് (2018)
– നോൺ-ഫീച്ചർ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം: നെക്കൽ – ക്രോണിക്കിൾ ഓഫ് ദി പാഡി മാൻ (സംവിധാനം: എം.കെ. രാമദാസ്)
മലയാള സിനിമയുടെ സാങ്കേതിക മികവിനും അഭിനയം മികവിനും ഈ അംഗീകാരങ്ങൾ വലിയ പ്രോത്സാഹനമാണ്. 2023-ലെ മികച്ച സിനിമകളെ ആദരിക്കുന്ന ഈ പുരസ്കാരങ്ങൾ, മലയാള സിനിമയുടെ ഉയർന്ന നിലവാരത്തെ പ്രതിഫലിപ്പിക്കുന്നു.

