ഓസ്ട്രേലിയയുടെ ഡോ. ധന്യ സജീവിന് മിസിസ്സ് ഗ്ലാം വേൾഡ് ഒഷ്യാനിയ കിരീടം സ്വന്തം.
സെപ്റ്റംബർ 23-ന് കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വർണ്ണാഭമാർന്ന സൗന്ദര്യമത്സരത്തിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ഡോ. ധന്യ സജീവ് മിസിസ്സ് ഗ്ലാം വേൾഡ് ഒഷ്യാനിയ കിരീടം സ്വന്തമാക്കി. ലോകമെമ്പാടുമുള്ള വിവാഹിതരായ വനിതകളെ ഒരുമിച്ചു കൊണ്ടുവന്ന ഈ സൗന്ദര്യമത്സരം സ്ത്രീശക്തിയുടെ മഹിമ പ്രകടിപ്പിച്ച അന്തർദേശീയ വേദിയായി മാറി. പരമ്പരാഗത സൗന്ദര്യമാനദണ്ഡങ്ങൾക്ക് അപ്പുറം, ആന്തരിക സൗന്ദര്യത്തെയും മാനസിക ശക്തിയെയും മുൻനിർത്തിയാണ് മത്സരാർത്ഥികളെ വിലയിരുത്തിയത്.

ഡോ. ധന്യയ്ക്ക് കിരീടം ചാർത്തിയത് പറക്കാട്ട് ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടർ പ്രീതി പറക്കാട്ട് ആയിരുന്നു. ചടങ്ങിൽ Pegasus Global Pvt Ltd-ന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയും സന്നിഹിതനായിരുന്നു. വിവിധ രംഗങ്ങളിൽ നിന്നുള്ള പ്രശസ്തർ മത്സരാർത്ഥികളെ വിലയിരുത്തി വിജയികളെ തെരഞ്ഞെടുത്തു.

