ജർമ്മനിയുടെ ബിനിയാഷ് സുലിന ഒൽഗക്ക് മിസിസ്സ് ഗ്ലാം വേൾഡ് യൂറോപ്പ് കിരീടം

ജർമ്മനിയുടെ ബിനിയാഷ് സുലിന ഒൽഗക്ക് മിസിസ്സ് ഗ്ലാം വേൾഡ് യൂറോപ്പ് കിരീടം

കൊച്ചിയിലെ ഗോകുലം കോൺവെൻഷൻ സെന്ററിൽ നടന്ന അന്തർദേശീയ സൗന്ദര്യമത്സരത്തിൽ ജർമ്മനിയെ പ്രതിനിധീകരിച്ച ബിനിയാഷ് സുലിന ഒൽഗ തന്റേതായ ആത്മവിശ്വാസവും വ്യക്തിത്വവും കഴിവും കൊണ്ട് മിസിസ്സ് ഗ്ലാം വേൾഡ് യൂറോപ്പ് കിരീടം കരസ്ഥമാക്കി. ഒൽഗയ്ക്ക് കിരീടം ചാർത്തിയത് Vibe Munnar ചെയർമാൻ ഡോ. ജോളി ആന്റണി ആയിരുന്നു. ചടങ്ങിൽ Pegasus Global Pvt Ltd-ന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയും സന്നിഹിതനായിരുന്നു.

പെഗാസസ് ഗ്ലോബൽ സംഘടിപ്പിച്ച ഈ അന്തർദേശീയ സൗന്ദര്യമത്സരം , വൈവിധ്യമാർന്ന രാജ്യങ്ങളിൽ നിന്നുള്ള വിവാഹിതരായ സ്ത്രീകളുടെ വ്യക്തിത്വം, കഴിവ്, ആത്മവിശ്വാസം എന്നിവ ആഘോഷിക്കുന്നതിനായാണ് ഒരുക്കിയത്. മത്സരാർത്ഥികളുടെ ആത്മവിശ്വാസവും സാംസ്‌കാരിക പ്രകടനങ്ങളും വേദിയിൽ നിറഞ്ഞുനിന്നു.

പ്രശസ്തരായ വ്യക്തികൾ വിജയികളെ തെരഞ്ഞെടുത്തു. ഒൽഗയുടെ വിജയം, അവരുടെ വ്യക്തിത്വത്തിന്റെയും സംസ്‌കാരത്തിന്റെ ശക്തിയുടെയും വിളിച്ചോലിയായി.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.