കരൂർ ദുരന്തം; ജീവിതത്തില്‍ ഇത്രയും വേദനാജനകമായ സന്ദര്‍ഭം ഇതുവരെ ഉണ്ടായിട്ടില്ല – പ്രതികരണവുമായി വിജയ്

കരൂർ ദുരന്തം; ജീവിതത്തില്‍ ഇത്രയും വേദനാജനകമായ സന്ദര്‍ഭം ഇതുവരെ ഉണ്ടായിട്ടില്ല – പ്രതികരണവുമായി വിജയ്

കരൂർ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) മേധാവിയും നടനുമായ വിജയ് (TVK Vijay) ആദ്യ വീഡിയോ സന്ദേശം പുറത്തിറക്കി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് വിജയ് വീഡിയോസന്ദേശം പുറത്തുവിട്ടത്. തമിഴ്‌നാട്ടിലെ കരൂരിൽ തന്റെ രാഷ്ട്രീയ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് ആദ്യ വീഡിയോ പ്രതികരണവുമായി വിജയ് എത്തുന്നത്. ദുരന്തത്തിന് പിന്നാലെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്ന ചെറിയ കുറിപ്പ് മാത്രമാണ് വിജയ് പങ്കുവെച്ചിരുന്നത്.

സംഭവത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും ഇരകളുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും അദ്ദേഹം വീഡിയോയിലൂടെ അറിയിച്ചു. റാലിയിൽ തന്റെ പാർട്ടി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വിജയ് തറപ്പിച്ചു പറഞ്ഞു. ജീവിതത്തില്‍ ഇത്രയും വേദനാജനകമായ സന്ദര്‍ഭം ഇതുവരെ ഉണ്ടായിട്ടില്ല, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവും വീഡിയോയില്‍ വിജയ് പങ്കുവെച്ചു.

കരൂര്‍ ദുരന്തത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുത്, കുറ്റംമുഴുവൻ തന്റെമേല്‍ വെച്ചോളുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയോട് വിജയ് വീഡിയോയിലൂടെ അഭ്യർത്ഥിച്ചു. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാകുമായിരുന്നു. അതിനാലാണ് പോകാത്തത്. ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്, എന്നാൽ ഉറ്റവരെ നഷ്ടപ്പെട്ടതിന് പകരമാവില്ല അതെന്നും എനിക്കറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.