മണപ്പുറം വി.പി.എൻ. ഐ.ബി.ഇ. അവാർഡ് 2025 – വ്യവസായ നേതാക്കളെ ആദരിച്ച് പത്തു വർഷം
തന്റെ ഗുരുവും മാർഗ്ഗദർശകനുമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാറിനോടുള്ള നന്ദിപ്രകടനമായി ഡോ. അജിത് രവി 2015-ൽ അദ്ദേഹത്തിൻറെ പേരിൽ VPN IBE അവാർഡ് സ്ഥാപിച്ചു. ശ്രീലങ്കയിൽ നടന്ന ആദ്യ പതിപ്പിൽ പ്രമുഖ വ്യവസായികളെ ആദരിച്ചിരുന്നു. ഇത്തവണ ഈ അവാർഡ് അഭിമാനത്തോടെ പത്താം വാർഷികം ആഘോഷിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ അപൂർവമായി കാണപ്പെടുന്ന ഒരു നിസ്വാർത്ഥമായകൃതജ്ഞതയുടെ ഉദാഹരണമാണിത്.
2025 സെപ്റ്റംബർ 23-ന് കൊച്ചിയിലെ ഗോകുലം കോൺവെൻഷൻ സെന്ററിൽ നടന്ന മണപ്പുറം VPN IBE Awards 2025 ചടങ്ങിൽ, വ്യവസായം, ആരോഗ്യസംരക്ഷണം, ബാങ്കിങ്, ചലച്ചിത്രം തുടങ്ങി വിവിധ മേഖലകളിൽ അഭൂതപൂർവ സംഭാവനകൾ നടത്തിയ വ്യക്തികളെ ആദരിച്ചു. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് സി.എം.ഡി. വി. പി. നന്ദകുമാർ, പെഗസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ഡോ. അജിത് രവി എന്നിവർ ചേർന്നാണ് വ്യത്യസ്ത മേഖലകളിൽ മാറ്റങ്ങൾ സൃഷ്ടിച്ച വ്യക്തികളെ ആദരിച്ചത്.
ഈ വർഷം അംഗീകരിക്കപ്പെട്ട ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ:

Beacon of Inclusive Banking Excellence Award – ഡോ. പോൾ തോമസ് (എം.ഡി. & സിഇഒ, ഈസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് )

Exemplary Leader in Healthcare and Philanthropy Award – എസ്. കെ. അബ്ദുള്ള (ലേക്ക്ഷോർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ)

Business Luminary in Real Estate, Hospitality, and Philanthropy Award – ഡോ. വർഗീസ് കുര്യൻ (VKL Group ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ).

Lifetime Achievement Award in Indian Cinema – ഡോ. ഗോകുലം ഗോപാലൻ (ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമ്മാതാവും മാധ്യമ നേതാവും.
ഒരു ദശാബ്ദം പിന്നിട്ട ഈ പുരസ്കാര വേള, കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മേഖലയിൽ ശ്രദ്ധേയമായ ഒരു ഓർമപ്പെടുത്തലായി മാറുകയായിരുന്നു.

