ന്യൂസീലൻഡിൽ നിന്നുള്ള സുന്ദരി, മോണിക് ഏവ്രിൽ ഫോർച്യൂൺ, മിസിസ്സ് ഗ്ലാം യൂണിവേഴ്സ് വിജയിയായി

ന്യൂസീലൻഡിൽ നിന്നുള്ള സുന്ദരി, മോണിക് ഏവ്രിൽ ഫോർച്യൂൺ, മിസിസ്സ് ഗ്ലാം യൂണിവേഴ്സ് വിജയിയായി

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ സെപ്റ്റംബർ 23-ന് നടന്ന മിസിസ്സ് ഗ്ലാം യൂണിവേഴ്സ് ലോകസുന്ദരി മത്സരത്തിൽ ന്യൂസീലൻഡിലെ മോണിക് ഏവ്രിൽ ഫോർച്യൂൺ കിരീടം നേടി. വ്യക്തിത്വത്തിൻ്റെയും കഴിവിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും ശാക്തീകരണത്തിൻ്റെയും രാവായി മാറിയ മത്സരത്തിൽ വിജയിയായ മോണിക് ഏവ്രിൽ ഫോർച്യൂണിന് കിരീടം അണിയിച്ചത് SAJ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ സാജൻ വർഗീസും, കൂടാതെ പെഗാസസ് ഗ്ലോബലിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയും സന്നിഹിതനായിരുന്നു.

സൗന്ദര്യ മത്സരങ്ങളുടെ വ്യാഖ്യാനം മാറ്റിമറിച്ചുകൊണ്ട്, വിവാഹിതരായ വനിതകൾക്കും അവരുടെ വ്യക്തിത്വവും, കഴിവും, ആത്മവിശ്വാസവും പ്രദർശിപ്പിക്കാനുള്ള അന്താരാഷ്ട്ര വേദി ഒരുക്കുന്നതിൽ പ്രഗൽഭരായ പെഗാസസ് ഗ്ലോബൽ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.

മിസിസ്സ് ഗ്ലാം യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ, ലോകത്തെ വനിതകളുടെ ശക്തിയും സ്വപ്നങ്ങളും ഒരുമിച്ച് ആഘോഷിക്കപ്പെട്ടു.

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.