ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ പലസ്തീനിലെയും ഇസ്രയേലിലെയും ജനതയ്ക്ക് ദീർഘകാലത്തേക്കും സുസ്ഥിര സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള ഒരു പാതയാണിതെന്നും ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചു. സംഘർഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുള്ള ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി മോദി പിന്തുണ അറിയിച്ചു.
പ്രസിഡന്റ് ട്രംപിന്റെ ഈ ഉദ്യമത്തിന് പിന്നിൽ ബന്ധപ്പെട്ടവരെല്ലാം ഒരുമിക്കുകയും സംഘർഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുള്ള ഈ ശ്രമത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’. അദ്ദേഹം അറിയിച്ചു. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ ഒരു താൽക്കാലിക ഭരണകൂടം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള 20 ഇന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്.
Photo Courtesy: Google/ images are subject to copyright

