ഗോലി ബാജെ (മംഗളൂരു ബോണ്ട)
ഒരു ദക്ഷിണേന്ത്യൻ വിഭവമാണിത്. ഇത് പുറത്ത് മൊരിഞ്ഞതും ഉള്ളിൽ മൃദുവായിട്ടുള്ളതുമാണ്, സാധാരണയായി തേങ്ങാ ചട്ണി അല്ലെങ്കിൽ തക്കാളി സോസിനൊപ്പം വൈകുന്നേരത്തെ ചായയുടെ കൂടെ കഴിക്കുന്നു. ഇതിനെ മംഗലാപുരം ബജ്ജി, മംഗലാപുരം ബോണ്ട എന്നും വിളിക്കുന്നു. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
ചേരുവകള്‍
- മൈദ – 1 കപ്പ്
- തൈര് – അരക്കപ്പ്
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- കറിവേപ്പില – ഒരു തണ്ട്
- പച്ചമുളക് – മൂന്നെണ്ണം
- ബേക്കിങ് സോഡ – കാൽ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ എടുത്തുവച്ചിരിക്കുന്ന മൈദാമാവിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതും തൈരും ബേക്കിങ് സോഡയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് ബോളുകളാക്കി എണ്ണയിൽ പൊരിച്ചുകോരുക. രുചികരമായ ഗോലി ബാജെ തയ്യാർ.
Photo Courtesy: Google/ images are subject to copyright

