ഇന്ത്യയുടെ അഭിമാനമായി കാവ്യ ബാലി, മിസ് ഏഷ്യ 2025 കിരീടം സ്വന്തമാക്കി
കൊച്ചി: സൗന്ദര്യവും സാംസ്‌കാരികതയും ആത്മവിശ്വാസവും ഒരുമിച്ച മിസ് ഏഷ്യ 2025 ഗ്രാൻഡ് ഫിനാലെ കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച കാവ്യ ബാലിയാണ് മിസ് ഏഷ്യ 2025 കിരീടം സ്വന്തമാക്കിയത്. ആകർഷകമായ വ്യക്തിത്വവും ആത്മവിശ്വാസവുംകൊണ്ട് കാവ്യ എല്ലാവരുടെയും ഹൃദയം കീഴടക്കി.

കിരീടം സാജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൻ്റെ ചെയർമാൻ സാജൻ വർഗീസ് അണിയിച്ചു. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ.അജിത് രവി പരിപാടിക്ക് നേതൃത്വം നൽകി.

മിസ് ഏഷ്യ 2025, “സൗന്ദര്യത്തിലൂടെ സാമൂഹിക മാറ്റം” എന്ന ആശയം മുന്നോട്ടുവെച്ച് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് വീണ്ടും സ്ത്രീശാക്തീകരണത്തിനും സാംസ്‌കാരിക ഐക്യത്തിനും വഴിതെളിച്ചു.

