റാഗി മുദ്ദ
റാഗി മുദ്ദ ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാടിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രധാന ഭക്ഷണമാണ്. സാധാരണയായി പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ കഴിക്കുന്നു. റാഗി മുദ്ദയുടെ പ്രധാന ചേരുവകൾ റാഗി പൊടിയും വെള്ളവുമാണ്, ഇത് നാരുകൾ, കാൽസ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ്. സാധാരണയായി ദാൽ, സാമ്പാർ, കറികൾ എന്നിവയോടൊപ്പമാണ് ഇത് കഴിക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാം.. ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
ചേരുവകള്‍
റാഗിപ്പൊടി – 1 കപ്പ്
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഉപ്പു ചേർക്കുക. അൽപ്പം വെള്ളത്തിൽ എടുത്തുവച്ചിരിക്കുന്ന റാഗിപ്പൊടി നല്ലവണ്ണം കലക്കിയെടുക്കുക. തിളച്ചവെള്ളത്തിൽ കലക്കിവച്ചിരിക്കുന്ന റാഗിപ്പൊടി ചേർത്തിളക്കിക്കൊണ്ടിരിക്കുക. നല്ല കട്ടിയാകുമ്പോൾ കുഴിവുള്ള ഒരു തവിയിൽ കോരിയെടുത്ത് മുഡ്ഡെ (പന്ത്) രൂപത്തിൽ ഉരുട്ടിയെടുക്കുക. ഇഷ്ടമുള്ള കറി കൂട്ടി കഴിക്കാം.
Photo Courtesy: Google/ images are subject to copyright

