ട്രംപിന്റെ നയത്തിന് പിന്തുണയുമായി അമേരിക്കൻ സുപ്രീംകോടതി; ട്രാൻസ് അമേരിക്കക്കാർക്ക് പാസ്‌പോർട്ട് സ്വാതന്ത്ര്യം നഷ്ടമായി

ട്രംപിന്റെ നയത്തിന് പിന്തുണയുമായി അമേരിക്കൻ സുപ്രീംകോടതി; ട്രാൻസ് അമേരിക്കക്കാർക്ക് പാസ്‌പോർട്ട് സ്വാതന്ത്ര്യം നഷ്ടമായി

അമേരിക്കൻ പാസ്പോർട്ടുകളിൽ ലിംഗസൂചകം തെരഞ്ഞെടുക്കാനുള്ള ട്രാൻസ്‌ജെൻഡറുകൾക്കും നോൺബൈനറി പൗരന്മാർക്കുമുള്ള അവകാശം നിഷേധിക്കുന്ന നയം നടപ്പാക്കാൻ യുഎസ് സുപ്രീംകോടതി വിധിച്ചു. യുഎസ് പാസ്‌പോര്‍ട്ടുകളിലെ ലിംഗസൂചകം ‘പുരുഷന്‍’ എന്നോ ‘സ്ത്രീ’ എന്നോ മാത്രമായി പരിമിതപ്പെടുത്തണമെന്ന നയം നടപ്പിലാക്കാനാണ് യുഎസ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അവരുടെ ലിംഗസ്വത്വം പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്താനാവില്ല. ട്രംപ് ഭരണകൂടത്തിന് ഇത് വലിയ വിജയം തന്നെയാണ്. 

ലിംഗസ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ ‘X’ എന്നോ തിരഞ്ഞെടുക്കാന്‍ അപേക്ഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കീഴ്‌ക്കോടതി രംഗത്തെത്തിയിരുന്നു, എന്നാൽ ഉത്തരവാണ് സുപ്രീംകോടതി തള്ളിയത്.  

പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗഭേദങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് കഴിഞ്ഞ ജനുവരിയില്‍ ട്രംപ് ഭരണകൂടം ഒരു എക്‌സിക്യുട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പാസ്‌പോര്‍ട്ട് നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ഇവ രണ്ടുമല്ലാത്ത ലിംഗഭേദത്തിന് അംഗീകാരം ഇല്ലാതാക്കുകയും ചെയ്തു.  

 

 

Photo Courtesy: Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.