ചിക്കൻ ചെട്ടിനാട് 

ചിക്കൻ ചെട്ടിനാട് 

ചിക്കൻ ചെട്ടിനാട് തമിഴ്‌നാട്ടിലെ ചെട്ടിനാട് മേഖലയിൽ നിന്നുള്ള, നല്ല എരിവും സ്പൈസിയും നിറഞ്ഞ ഒരു ചിക്കൻ വിഭവമാണ്. ഇത് മസാലകൾ അരച്ചുണ്ടാക്കുന്ന പേസ്റ്റ് ഉപയോഗിച്ച് പാകം ചെയ്യുന്നു, ചോറ്, പൊറോട്ട എന്നിവയ്‌ക്കൊപ്പം കഴിക്കാൻ മികച്ചതാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?

 

ചേരുവകള്‍

  • കോഴിയിറച്ചി – ½ കിലോ
  • സവാള – 2 എണ്ണം 
  • തക്കാളി – 2 എണ്ണം 
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
  • മുളകുപൊടി – 1½ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – 3 ടേബിൾ സ്പൂൺ

 

 ചെട്ടിനാട് മസാലയ്ക്ക്: 

  • ഉണക്കമുളക് – 5 എണ്ണം 
  • മല്ലി – 1 ടേബിൾ സ്പൂൺ
  • ജീരകം – 1 ടീസ്പൂൺ
  • പെരുങ്കായം, ഗ്രാമ്പൂ, ഏലക്ക – കുറച്ച്
  • കുരുമുളക് – 1 ടീസ്പൂൺ

 തയ്യാറാക്കുന്ന വിധം 

ചെട്ടിനാട് മസാലയ്ക്ക് വേണ്ട ചേരുവകൾ എല്ലാം നല്ലവണ്ണം വറുത്ത് പൊടിച്ചുമാറ്റിവയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞുവച്ചിരിക്കുന്ന  സവാളയും  ഇഞ്ചി–വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും മഞ്ഞൾപ്പൊടി, മുളകുപൊടി  എന്നിവയും ചേർത്തിളക്കുക. എല്ലാം വഴന്ന് പാകമാകുമ്പോൾ വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിയിറച്ചിയും പാകത്തിന്  ഉപ്പും  തയ്യാറാക്കിവച്ചിരിക്കുന്ന ചെട്ടിനാട് മസാലയും ചേർത്തിളക്കി ആവശ്യത്തിന്  വെള്ളം ചേർത്ത് മൂടിവച്ച് വേവിക്കുക. കോഴിയിറച്ചി വെന്ത് പാകമായി കറിയിൽ എണ്ണ തെളിയുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക.

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.