ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തം: കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി, 10,700 പേർ അറസ്റ്റിൽ.

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തം: കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി, 10,700 പേർ അറസ്റ്റിൽ.

തീവ്രമായ സാമ്പത്തിക പ്രതിസന്ധിയുടെയും ഭരണകൂട നടപടികളുടെയും പശ്ചാത്തലത്തിൽ ഇറാനിൽ ആരംഭിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. വിവിധ നഗരങ്ങളിലായി നടന്ന പ്രകടനങ്ങളിൽ ഏറ്റുമുട്ടലുകളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ, കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി ഉയർന്നു. അറസ്റ്റിലായവരുടെ എണ്ണം 10,700 ആയി.

കൊല്ലപ്പെട്ടവരിൽ ഒമ്പതു പേർ പതിനെട്ടുവയസിന് താഴെയുള്ള കുട്ടികളാണ് എന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധങ്ങൾ കൃത്യമായി നിയന്ത്രിക്കാനായി സുരക്ഷാസേന കഠിന നടപടികൾ സ്വീകരിക്കുകയാണ്. അതേസമയം, രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരും അന്താരാഷ്ട്ര സമൂഹവും പ്രതിഷേധങ്ങളെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്തുന്നതിനെതിരെ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും എന്നാല്‍ പ്രക്ഷോഭകരെ ഇറാന്‍ നിഷ്‌ക്കരുണം കൂട്ടക്കുരുതി ചെയ്യുന്നതിനാല്‍ അതിനു മുമ്പായി നടപടി വേണ്ടി വന്നേക്കുമെന്നും ട്രംപ് പറഞ്ഞു.

രാജ്യത്ത് സംഘര്‍ഷാവസ്ഥ അവസാനിക്കുന്നതു വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഇറാന്‍ അറിയിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വിദേശശക്തികളുടെ പിന്തുണയുള്ള കലാപങ്ങളാണെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക ഇറാനെ ആക്രമിക്കുന്നപക്ഷം പ്രദേശങ്ങളുള്ള അമേരിക്കയുടെ സൈനിക താവളങ്ങളും കപ്പലുകളും അമേരിക്കന്‍ പൗരന്മാരെയും സൈനികരെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫിന്റെ മുന്നറിയിപ്പുണ്ട്. ഇറാനുമേല്‍ 25 ശതമാനം തീരുവ ഏര്‍പ്പടുത്താനുള്ള തീരുമാനം ഇന്ത്യയ്ക്കും ചൈനയ്ക്കും തുര്‍ക്കിക്കും തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍.

അതേസമയം അമേരിക്ക നിലവില്‍ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവയാണ് ഏര്‍്പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 25 ശതമാനം തീരുവ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയായാണ് ഈടാക്കുന്നത്.

 

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.