“ബിസിനസ്സ് വിജയത്തിന്റെ ഊർജ്ജതന്ത്രവും മനുഷ്യസ്‌നേഹത്തിന്റെ രസതന്ത്രവും” ഡോ. സിദ്ദിഖ് അഹ്മദിന്റെ ആഗോളവ്യവസായ – സാമൂഹിക വിജയത്തിന്റെ നേർക്കാഴ്ച്ച

“ബിസിനസ്സ് വിജയത്തിന്റെ ഊർജ്ജതന്ത്രവും മനുഷ്യസ്‌നേഹത്തിന്റെ രസതന്ത്രവും” ഡോ. സിദ്ദിഖ് അഹ്മദിന്റെ ആഗോളവ്യവസായ – സാമൂഹിക വിജയത്തിന്റെ നേർക്കാഴ്ച്ച

ആഗോള വ്യാവസായിക ഭൂപടത്തില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തവും
സജീവവുമായ പവർ ഇലക്ട്രോണിക്‌സ് ടെക്‌നോളജി ബ്രാന്‍ഡുകളില്‍ ഒന്നിന്റെ സ്രഷ്ടാവും ദീര്‍ഘദര്‍ശിയുമായ സംരംഭകന്റെ പ്രചോദനപരമായ വിജയഗാഥ.

ആഗോള വ്യാവസായിക ഭൂപടത്തില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചലനാത്മകമായ പവർ ഇലക്ട്രോണിക്‌സ് ടെക്‌നോളജി ബ്രാന്‍ഡുകളില്‍ ഒന്ന് രൂപപ്പെടുത്തിയ ദീര്‍ഘവീക്ഷണമുള്ള സംരംഭകന്റെ യാത്ര. നവീകരണവും ആവിഷ്‌കരണവും ഒരുപോലെ പരിഗണിക്കുന്ന, നേതൃപാടവമുള്ള ഒരു വ്യക്തിയുടെ വിജയതന്ത്രമാണിത്. ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ്, ട്രാവല്‍ മാനേജ്‌മെന്റ്, പവര്‍ ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ്, ഹെല്‍ത്ത്‌കെയര്‍, ഐ ടി, ഇന്‍ഡസ്ട്രിയല്‍ സര്‍വ്വീസ്സ്, എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌കില്‍ ഡെവലപ്‌മെന്റ്, ഇവയെല്ലാം ഏകോപിച്ചുകൊണ്ട് വിജയം മെനയുന്ന ബിസിനസ് തന്ത്രം. നവീകരണത്തോടൊപ്പം പുരോഗതിയും മുഖമുദ്രയായ ഇക്കാലത്ത്, ഇറാം ഹോൾഡിങ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹ്‌മദിനെപ്പോലെ, ബിസിനസ് വിജയത്തെ മാനുഷിക ലക്ഷ്യവുമായി സന്തുലിതമാക്കാന്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. 9 മേഖലകളിലായി 40ലധികം ബിസിനസുകളില്‍ സജീവമായ, 16 രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ഒരു ബഹുബില്യണ്‍ ഡോളര്‍ കമ്പനി കര്‍മ്മോത്സുകതയോടെ നയിക്കുന്ന ഡോ. സിദ്ദീഖിന്റെ കഥ കോര്‍പ്പറേറ്റ് വളര്‍ച്ചയെക്കുറിച്ചുമാത്രമല്ല, മറിച്ച് കാഴ്ചപ്പാട്, സാങ്കേതികവിദ്യയ്ക്കും മാനവികതയ്ക്കും കൈകോർത്ത് മുന്നേറാൻ കഴിയുമെന്ന് വിശ്വസിക്കുന്നതിന്റെ കരുത്ത്, വെല്ലുവിളികൾ അതിജയിക്കാനുള്ള ശേഷി എന്നിവയെക്കുറിച്ചാണ്. അതിശക്തവും ആത്മാർഥതയും നിറഞ്ഞ “C ” ലെവൽ ലീഡർഷിപ്, കീ മാനേജ്മെന്റ് ടീം ആൻഡ് ടെക്‌നോക്രാറ്റ്സ് അടങ്ങുന്ന നേതൃനിരയുടെ നിരന്തരവും ദീര്‍ഘവീക്ഷണവുമുള്ള ഇടപെടലുകളാണ് ഇറാമിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന്. മാനുഷീകമൂല്യത്തെ, തന്റെ ബിസിനസ്സ് ലക്ഷ്യങ്ങള്‍ക്ക് ഇന്ധനം നല്കുന്ന അതേ സമര്‍പ്പണത്തോടും പ്രേരണയോടും കൂടി അദ്ദേഹം പരിഗണിക്കുന്നുവെന്നതിലാണ് അതിന്റെ യഥാര്‍ത്ഥ തിളക്കം. തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ കാതലായ, അതോടൊപ്പം ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് ഇറാം പവര്‍ ഇലക്ട്രോണിക്‌സ് കമ്പനി (EPEC). മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ഊര്‍ജ്ജ മേഖലയില്‍ ശക്തമായ പ്രാതിനിധ്യം സ്ഥാപിച്ച വ്യത്യസ്തമായ ഒരു ബ്രാന്‍ഡ്.

പവർ ഇലക്ട്രോണിക്‌സ് ടെക്‌നോളജി വ്യത്യസ്തമായ സാന്നിദ്ധ്യം

1990കളില്‍ ഇറാം ഗ്രൂപ്പ് സ്ഥാപിക്കാന്‍ ഡോ. സിദ്ദീഖ് അഹ്‌മദ് തന്റെ സംരംഭകത്വ ദീര്‍ഘവീക്ഷണവും വ്യാവസായിക മികവും സംയോജിപ്പിച്ചപ്പോള്‍, അദ്ദേഹം മറ്റൊരു കൂട്ടായ്മ കെട്ടിപ്പടുക്കുകയായിരുന്നില്ല, മറിച്ച് നവീകരണത്തെ ഗുണപരമായ നേട്ടങ്ങള്‍ കൈവരിക്കുന്നതുമായി സംയോജിപ്പിക്കുന്ന ഒരു ഗ്രൂപ്പിന് അടിത്തറയിടുകയായിരുന്നു. കൂടാതെ, ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ്, ട്രാവലല്‍ & ടൂറിസം, ഓട്ടോമോട്ടീവ് ഡീലര്‍ഷിപ്പുകള്‍, മാനുഫാക്ചറിംഗ്, റിസര്‍ച്ച് & ഡെവലപ്‌മെന്റ്, ഹെല്‍ത്ത്‌കെയര്‍ സര്‍വ്വീസസ്, ഇന്‍ഡസ്ട്രിയല്‍ സപ്പോര്‍ട്ട് സര്‍വ്വീസസ്, റിയല്‍ എസ്റ്റേറ്റ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ട്രെയിനിംഗ് & സ്‌കില്‍ ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലേക്ക് ഗ്രൂപ്പിനെ വൈവിധ്യവല്‍ക്കരിച്ചു. പ്രാദേശികമായ മികവും, ആഗോളവ്യാപ്തിയും സംബന്ധിച്ച അദ്ദേഹത്തിന്റെ വിപുലമാര്‍ന്ന കാഴ്ചപ്പാടിന് ഇവയെല്ലാം സംഭാവന നല്കുന്നു. ഈ അതുല്യ മികവ് ഇറാം ഹോൾഡിങ്‌സായി വളര്‍ന്നു, ലക്ഷ്യവും പുരോഗതിയും പരിവര്‍ത്തനാത്മക ദര്‍ശനവും വഴി ആഗോളതലത്തില്‍ മൂല്യമുള്ള ഒരു സംരംഭമായി വളര്‍ന്നു.

ഇറക്കുമതി ചെയ്യുന്ന സാങ്കേതികവിദ്യ ആശ്രയിക്കുന്നത് കുറയ്ക്കാനും, മിഡില്‍ ഈസ്റ്റിന്റെ സ്വാശ്രയത്വം ശക്തിപ്പെടുത്താനുമുള്ള താല്പര്യത്താല്‍ പ്രചോദിതനായി, ഡോ. സിദ്ദീഖ് അഹ്‌മദ് സൗദി അറേബ്യയില്‍ അറേബ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് കമ്പനി സ്ഥാപിച്ചു. ആ കമ്പനിയാണ് ഇന്ന് ഇറാം പവര്‍ ഇലക്ട്രോണിക്‌സ് കമ്പനി (EPEC) എന്നറിയപ്പെടുന്നത്. ഒരു പ്രാദേശിക സംരംഭമായി ആരംഭിച്ച പ്രസ്ഥാനം വളരെ പെട്ടെന്നുതന്നെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമായി മാറി. ‘ആശ്രിതത്വമല്ല, മറിച്ച് ശേഷി സൃഷ്ടിക്കുകയെന്ന ഞങ്ങളുടെ ലക്ഷ്യം വ്യക്തമായിരുന്നു. മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിനായി കൂടുതല്‍ മികച്ചതും സാങ്കേതികപരമായ വിശ്വാസ്യതയുമുള്ള പരിഹാരങ്ങള്‍ രൂപകൽപ്പന ചെയ്യുന്നതില്‍ EPEC ഊന്നല്‍നല്‍കുന്നുവെന്ന്’. ഡോ. സിദ്ദീഖ് വ്യക്തമാക്കുന്നു.

ഇന്ന്, EPEC വെറുമൊരു കമ്പനിയല്ല, മറിച്ച് എണ്ണ – വാതക മേഖലകള്‍, വിമാനത്താവളങ്ങള്‍, ടെലികോം ശൃംഖലകള്‍, യൂട്ടിലിറ്റി സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഊര്‍ജ്ജ പ്രധാന മേഖലകളെ സഹായിക്കുന്ന, നൂതനാശയങ്ങളുടെ ഒരു ആവാസവ്യവസ്ഥയാണ്. EPEC യുടെ ഉല്‍പ്പന്നങ്ങള്‍ കാലത്തിന്റെയും ഭൂപ്രകൃതിയുടെയും പരീക്ഷണത്തെ അതിജീവിക്കുന്നു.

ഇറാം പവര്‍ ഇലക്ട്രോണിക്‌സ്: ഭാവിയുടെ ശാസ്ത്രസാങ്കേതിക വിദ്യ (ഇന്ത്യ & ഗള്‍ഫ് റീജിയന്‍)

ഇറക്കുമതി ചെയ്ത സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പ്രാദേശിക സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഡോ. സിദ്ദീഖ് അഹ്‌മദിന്റെ ദര്‍ശനത്തില്‍ നിന്ന് സൗദി അറേബ്യയില്‍ 2011 ൽ പിറവികൊണ്ട ഇറാം പവര്‍ ഇലക്ട്രോണിക്‌സ് കമ്പനി (EPEC) ഇന്ന്, വിശ്വാസ്യതയുടെയും എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും പ്രതീകമായി വേറിട്ടുനില്ക്കുന്നു.

വ്യാവസായിക ആവശ്യാര്‍ത്ഥമുള്ള ബാറ്ററി ചാര്‍ജ്ജറുകളും യുപിഎസ് സിസ്റ്റങ്ങളും മുതല്‍ ഫ്രീക്വന്‍സി കണ്‍വെര്‍ട്ടറുകളും ലിഥിയം ബാറ്ററികളും വരെ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളായ എണ്ണ- വാതക മേഖലകള്‍, വിമാനത്താവളങ്ങള്‍, ടെലികോം, പ്രതിരോധകേന്ദ്രങ്ങള്‍, യൂട്ടിലിറ്റികള്‍ എന്നിവയ്ക്ക് EPECയുടെ ഉല്‍പ്പന്നങ്ങള്‍ ഊര്‍ജ്ജം പകരുന്നു. പൂര്‍ണ്ണ പ്രാദേശികവല്‍ക്കരണശേഷിയുള്ള പവര്‍ ഇലക്ട്രോണിക്‌സിലെ ആദ്യത്തെ ‘മെയ്ഡ് ഇന്‍ സൗദി’ ബ്രാന്‍ഡാണ് EPEC. രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ ഒരു സുപ്രധാന നാഴികക്കല്ലാണിത്. EPECയുടെ സെല്‍വാട്ട് ലിഥിയം ബാറ്ററികള്‍ സൗദി അറേബ്യയിലുടനീളം ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളില്‍ കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തനം തുടരുന്നു.

ഇന്ത്യയിലെ നിര്‍മ്മാണകേന്ദ്രമായി പൂനെയിലും, ഗവേഷണവികസന കേന്ദ്രമായി ബംഗളൂരുവിലും EPECയുടെ സജീവ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. EPECയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളള്‍ പൂര്‍ണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയും പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളും അടിസ്ഥാനമാക്കുന്നതിനാല്‍, EPEC ഇന്ത്യ വിതരണം ചെയ്യുന്ന ഓരോ ഉല്‍പ്പന്നവും ഗവണ്‍മെന്റിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതികളുമായി ചേര്‍ന്നുപോകുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ജര്‍മ്മനിയിലെ TUV റൈന്‍ലാന്‍ഡിന്റെ സാക്ഷ്യപ്പെടുത്തല്‍പോലെതന്നെ, സെന്റര്‍ ഓഫ് എക്‌സലന്‍സിന് EN 9100:2018 എയ്‌റോസ്‌പേസ് ഗുണനിലവാരവും (AS9100Dന് തുല്യം) ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ അംഗീകാരങ്ങള്‍, എല്ലാ പ്രക്രിയകളിലും ലോകോത്തര ഗുണനിലവാരം, സുരക്ഷ, വിശ്വാസ്യത എന്നിവയ്ക്കുള്ള അചഞ്ചലമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. വാണിജ്യ, വ്യാവസായിക, പ്രതിരോധ, സൈനിക, എയ്‌റോസ്‌പേസ് ആപ്ലിക്കേഷനുകള്‍ക്കായുള്ള പവര്‍ ഇലക്ട്രോണിക്‌സ് സൊല്യൂഷനുകളുടെ രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, ഇന്‍സ്റ്റാലേഷന്‍ & കമ്മീഷനിംഗ് എന്നിവയില്‍ അന്താരാഷ്ട്രതലത്തില്‍ സ്ഥാപിതമായ മികച്ച രീതികള്‍ പൂര്‍ണ്ണമായും പാലിക്കുന്നുവെന്ന് ഈ സര്‍ട്ടിഫിക്കേഷന്‍ തെളിയിക്കുന്നു. ഈ അഭിമാനകരമായ മാനദണ്ഡം EPECയുടെ വിശ്വാസ്യതയ്ക്ക് ശക്തി പകരുന്നു. കൂടാതെ ബഹിരാകാശ, ആണവ, പ്രതിരോധ ആപ്ലിക്കേഷനുകള്‍ക്കായി മിഷന്‍ – ക്രിട്ടിക്കല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായും EPEC, ISRO, DRDO, RRCAT എന്നിവയുമായി സഹകരിക്കുന്നു. ഊര്‍ജ്ജ സാങ്കേതികവിദ്യയില്‍ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തുന്ന, AI സംയോജിത പവര്‍ സിസ്റ്റങ്ങള്‍, SiC, ഗാലിയം നൈട്രൈഡ് സെമികണ്ടക്ടറുകള്‍ എന്നിവ ഉപയോഗിച്ചുള്ള പുതുജനറേഷന്‍ കണ്‍വെര്‍ട്ടറുകളും സമീപകാല മുന്നേറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ്: ഇറാമിന്റെ ഫ്ലാഗ്ഷിപ്പ് ബിസിനസ്സ്

ഓയില്‍, ഗ്യാസ്, എനര്‍ജി തുടങ്ങി വിവിധവ്യവസായികമേഖലകളില്‍ സാന്നിധ്യമറിയിച്ച പ്രധാനപ്പെട്ട ഡിവിഷനാണ് ഇറാം ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ്. ഇറാം ഹോൾഡിങ്‌സിന്റെ ഫ്ലാഗ്ഷിപ് കമ്പനിയായ ERAM – HCM (ERAM HUMAN CAPITAL MANAGEMENT) ഗള്‍ഫിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഓയില്‍ ആന്‍ഡ് ഗ്യാസ് എനര്‍ജി സെക്ടറിലുള്ള കമ്പനികള്‍ക്ക് കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി ടെക്‌നിക്കല്‍ റിസോഴ്‌സ് സര്‍വ്വീസ്സ് നല്‍കിവരുന്ന ഡിവിഷനാണ്. അറുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ ഡിവിഷനില്‍ സേവനമനുഷ്ഠിക്കുന്നു.

ഓട്ടോമോട്ടീവ് മികവ്: ഇറാം മോട്ടോഴ്‌സ് (ഇന്ത്യ)

ഓട്ടോമോട്ടീവ് വ്യവസായത്തിനായുള്ള ഡോ. സിദ്ദീഖിന്റെ ചലനാത്മക ദര്‍ശനത്തിന്റെ ഉത്തമ പ്രതിഫലനമാണ് കേരളത്തിലെ ഇറാം മോട്ടോഴ്‌സ്. കേരളത്തിലെ മുന്‍നിര, മഹീന്ദ്ര & മഹീന്ദ്ര വാഹന ഡീലര്‍ എന്ന നിലയില്‍ ഇറാം മോട്ടോഴ്‌സ്, വടക്കന്‍ കേരളത്തിലുടനീളം തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി 32 ടച്ച് പോയിന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ശക്തമായ വിപണി സാന്നിധ്യം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, വ്യവസായനേതൃത്വ സേവന മാനദണ്ഡങ്ങള്‍ നല്കുന്നതിനുള്ള പ്രതിബദ്ധത എന്നിവയാല്‍ ഈ ബ്രാന്‍ഡ് വേറിട്ടുനില്ക്കുന്നു.

നൈപുണ്യവികസനവും സ്ത്രീശാക്തീകരണവും

ഓട്ടോമോട്ടീവ് മേഖലയ്ക്കുള്ള തന്റെ സംഭാവനകളെ ഉള്‍പ്പെടുത്തിക്കൊണ്ട്, കേരളത്തിലുടനീളമുള്ള യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി ഫലപ്രദമായ നൈപുണ്യ വികസന സംരംഭങ്ങള്‍ക്ക് ഡോ.സിദ്ദീഖ് നേതൃത്വം നല്കിയിട്ടുണ്ട്. ഇവയില്‍ ശ്രദ്ധേയമായ ഒന്നാണ് ASAP – CSP കേരള, ഇറാം ടെക്‌നോളജീസ്, മഹീന്ദ്ര & മഹീന്ദ്ര എന്നിവയുമായി സഹകരിച്ച് സ്ത്രീശാക്തീകരണത്തിനായി ആരംഭിച്ച ‘നാരി ചക്ര’. കേരള ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, സ്ത്രീകളെ സമഗ്രപരിശീലനത്തിലൂടെ പ്രത്യേക ഓട്ടോമോട്ടീവ് മേഖലകളില്‍ ജോലിക്കായി പ്രാപ്തരാക്കുന്നതിനോടൊപ്പം 100% പ്ലേസ്‌മെന്റ് ഉറപ്പാക്കുകയും ചെയ്യുന്നു. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, ഈ പരിപാടി ഒരു സുപ്രധാന ചുവടുവയ്പ്പാണ്.

ആതുര സേവന കേന്ദ്രം: ദാറുസ്സിഹ മെഡിക്കല്‍ സെന്റര്‍ (സൗദി അറേബ്യ)

ഡോ. സിദ്ദീഖ് അഹ്‌മദിന്റെ മകനും ബോര്‍ഡിന്റെ വൈസ് ചെയര്‍മാനും ഇറാം ഹോൾഡിങ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ റിസ്വാന്‍ അഹ്‌മദിന്റെ നേതൃത്വത്തിലുള്ള, ദാറുസ്സിഹ മെഡിക്കല്‍ സെന്റര്‍, മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യസംരക്ഷണകേന്ദ്രങ്ങളില്‍ ഒന്നാണ്. ദമ്മാമിലും അല്‍ ഖോബറിലും ഉള്ള ക്ലിനിക്കുകളില്‍, 350 -400 ആരോഗ്യ പരിപാലന വിദഗ്ധരുടെ പിന്തുണയോടെ പ്രതിദിനം 1,500 -2,000ത്തിലധികം ഔട്ട് പേഷ്യന്റ്സിന് ചികിത്സനല്‍കിവരുന്നു. സൗദി ഹാര്‍ട്ട് അസോസിയേഷനും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും അംഗീകാരം നല്കിയ, ഫസ്റ്റ് എയ്ഡ്/ഹാര്‍ട്ട് സേവര്‍ പരിശീലനവും ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനവും നല്കുന്നതിനായുള്ള അംഗീകൃത പരിശീലനകേന്ദ്രമാണ് ദാറുസ്സിഹ. നിര്‍ണ്ണായകമായ എണ്ണ-വാതക മേഖലകളില്‍ വിദൂര സൈറ്റ് മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രത്യേക ലൈസന്‍സുള്ളതാണ് ദാറുസ്സിഹയെ വ്യത്യസ്തമാക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് – അരാംകോ ഹെൽത്ത്കെയറിന്റെ ഈ ലൈസന്‍സ്, ദാറുസ്സിഹ ഉള്‍പ്പെടെ വളരെ കുറച്ച് സ്ഥാപനങ്ങള്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. സൗദി അറേബ്യയിലുടനീളമുള്ള വ്യാവസായിക മേഖലകള്‍ക്ക് സമഗ്രമായ ഓൺസൈറ്റ് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു.

ആത്മവിശ്വാസം വളര്‍ത്തുന്ന സാങ്കേതികത: ഗുണമേന്മയുടെ പൈതൃകം

‘വിശ്വാസ്യതയാണ് ഞങ്ങളുടെ ഡിഎന്‍എ,’ ആശുപത്രികളിലെ UPS ആയാലും ഒരു ഫൈറ്റര്‍ ജെറ്റ് ഹാംഗറിലെ കണ്‍വെര്‍ട്ടര്‍ ആയാലും, പരാജയം ഒരു സാധ്യതയേയല്ല. ഇ പി ഇ സി യില്‍, ഞങ്ങള്‍ വൈദ്യുതി സംവിധാനങ്ങള്‍ മാത്രമല്ല, വിശ്വാസ്യതയും എഞ്ചിനീയറിംഗ് ചെയ്യുന്നു. ഓരോ സര്‍ക്യൂട്ടും, ഓരോ വയറും, ഓരോ വെൽഡും പൂര്‍ണ്ണതയോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. തടസ്സമില്ലാത്ത വൈദ്യുതിയെന്നത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് പുനര്‍നിര്‍വ്വചിക്കുക, വ്യവസായങ്ങള്‍, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പരിധികളില്ലാതെ പ്രവര്‍ത്തിക്കാന്‍ ശാക്തീകരിക്കുകയെന്നതാണ് ഞങ്ങളുടെ ദര്‍ശനം, ഇറാം പവര്‍ ഇലക്ട്രോണിക്‌സ് സിഇഒ ജേക്കബ് തോമസ് വ്യക്തമാക്കുന്നതിതാണ്.

ഈ പ്രതിബദ്ധത സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ്, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഇ പി ഇ സി യ്ക്ക് പങ്കാളിത്തങ്ങളും പദ്ധതികളും ലഭ്യമാക്കി, ഇന്റലിജന്റ് പവര്‍ സൊല്യൂഷനുകളിലെ ആഗോളനാമമായി അതിനെ മറ്റാന്‍ സഹായിച്ചു.

പ്രാദേശികതയിലൂന്നിയ ആഗോളകാഴ്ചപ്പാട്

ബിസിനസ് വിജയത്തിനപ്പുറം, ERAM ഹോള്‍ഡിംഗ്‌സിനെ അസാധാരണമാക്കുന്നത് ഡോ. സിദ്ദീഖിന്റെ സമൂഹ്യപ്രതിബദ്ധതയാണ്. സൗദി വിഷന്‍ 2030, ഇന്ത്യയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭം, യുഎഇയുടെ ദേശീയ ICV പ്രോഗ്രാം എന്നിവയുമായി യോജിച്ച്, ഇറാം ഹോള്‍ഡിംഗ്‌സിന്റെ ‘ആഗോള മികവോടെയുള്ള പ്രാദേശികവല്‍ക്കരണം’ എന്ന കാതലായ ദര്‍ശനം ലളിതവും ശക്തവുമാണ്. ഈ ദര്‍ശനം 20 രാജ്യങ്ങളിലായി 12,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ ശക്തിപ്പെടുത്തുന്ന നിര്‍മ്മാണ, പരിശീലന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിലേക്കും നയിച്ചു. ഇറാമിന്റെ സംരംഭങ്ങള്‍ ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതല്ല, മറിച്ച് ശക്തവും വ്യക്തവുമായ ലക്ഷ്യബോധത്തോടെയുള്ളതാണ്.

default

നൈപുണ്യ ശാക്തീകരണം; ഇറാം സ്‌കില്‍ അക്കാദമി (ഇന്ത്യ)

തന്റെ സ്വന്തം നാടായ കേരളത്തില്‍ പ്രവര്‍ത്തികമാക്കിയ ഡോ. സിദ്ദീഖ് അഹ്‌മദിന്റെ കാഴ്ചപ്പാട് വിദ്യാഭ്യാസത്തിനും തൊഴിലവസരത്തിനും ഇടയിലുള്ള വിടവ് നികത്താന്‍ രൂപകല്‍പ്പന ചെയ്ത ലോകോത്തര സാങ്കേതിക പരിശീലന സ്ഥാപനമായ ഇറാം സ്‌കില്‍ അക്കാദമിയിലൂടെ കൂടുതല്‍ നൈപുണ്യവികസനസമൂഹത്തെ സൃഷ്ടിക്കാന്‍ പര്യാപ്തമാക്കുന്നു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (KASE) മികവിന്റെ കേന്ദ്രമായി അംഗീകരിച്ചതും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (NSDC) അംഗീകാരമുള്ളതുമായ ഇറാം സ്‌കില്‍ അക്കാദമി, നൂതന സാങ്കേതികപരിശീലന മേഖലയിലെ ഒരു മുൻനിര സ്ഥാപനമാണ്. STED കൗണ്‍സിലിന്റെയും CPD (UK) യുടെയും സര്‍ട്ടിഫിക്കേഷനുകള്‍ വഴി അത് കൂടുതല്‍ ശക്തിപ്പെടുത്തുകയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ ആഗോള നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു.

വ്യവസായഗ്രേഡ് യന്ത്രങ്ങള്‍, പ്രത്യേക സുരക്ഷാപരിശീലന മേഖലകള്‍, യഥാര്‍ത്ഥ വ്യാവസായിക അന്തരീക്ഷങ്ങളെ പകര്‍ത്തുന്ന ആധുനിക, സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ക്ലാസ് മുറികള്‍ എന്നിവ ഉള്‍പ്പെടുന്നു. ഒപ്പം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ളതും പ്രായോഗികവുമായ പഠനം നല്‍കുകയും ആദ്യ ദിവസം മുതല്‍ ആഗോള തൊഴില്‍ ശേഷിയില്‍ ആത്മവിശ്വാസത്തോടെ മികവ് പുലര്‍ത്താന്‍ അവരെ സജ്ജരാക്കുകയും ചെയ്യുന്നു.

സൗദി അറേബ്യയുടെ അംഗീകൃത സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമുമായി (SVP) ഇത് ബന്ധിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം, തൊഴിൽസാധ്യത ശക്തിപ്പെടുത്തുകയും കരിയര്‍ പുരോഗതിയെ പിന്തുണയ്ക്കുകയും ചെയ്യുന്ന അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കേഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. അക്കാദമിയുടെ സാമൂഹിക സ്വാധീനം ആഴത്തിലുള്ളതും ഏറ്റവും പിന്തുണ ആവശ്യമുള്ള സമൂഹങ്ങളിലേക്ക് എത്തിച്ചേരുന്നതുമാണ്. സര്‍ക്കാര്‍ പങ്കാളിത്തത്തിലൂടെ, സൗജന്യവും സബ്‌സിഡിയുള്ളതുമായ പരിശീലനപരിപാടികള്‍ നല്‍കുന്ന ഈ സ്ഥാപനം, പിന്നോക്കാവസ്ഥയിലുള്ള യുവതീയുവാക്കള്‍ക്ക് സുസ്ഥിരമായ ഉപജീവനമാർഗ്ഗം കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഡോ. സിദ്ദീഖിനെ സംബന്ധിച്ചിടത്തോളം, ഈ സംരംഭം ശാക്തീകരണമാണ്. ‘അവസരത്തില്‍ നിന്നാണ് ശാക്തീകരണം ആരംഭിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കുന്നു.

ജീവന്‍ രക്ഷ എന്ന ഉത്തരവാദിത്വം

ശാക്തീകരണദൗത്യം കൂടുതല്‍ വിപുലീകരിച്ചുകൊണ്ട്, ഡോ. സിദ്ദീഖ് തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവിദ്യാഭ്യാസ മേഖലയിലേക്ക് വ്യാപിപ്പിച്ചു. എയിംസ് ന്യൂഡല്‍ഹിയിലെ WHO കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ എമര്‍ജന്‍സി & ട്രോമ കെയര്‍ (WHO CCET) യുമായി സഹകരിച്ച്, ERAM എജ്യുക്കേഷണല്‍ & വെല്‍ഫെയര്‍ ട്രസ്റ്റ് വഴി, SATYAM (സ്റ്റുഡന്റ് ഓഗ്മെന്റഡ് ട്രെയിനിംഗ് ഫോര്‍ യൂത്ത് ആംപ്ലിഫിക്കേഷന്‍) എന്ന പ്രോഗ്രാം ആരംഭിച്ചു. വിദ്യാര്‍ത്ഥികളെ അത്യാവശ്യ പ്രഥമശുശ്രൂഷ, CPR, അടിയന്തര ഘട്ടങ്ങളില്‍ പ്രതികരിക്കാനുള്ള ശേഷി എന്നിവ സംയോജിപ്പിച്ച് സജ്ജരാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു പരിവര്‍ത്തനപരിപാടിയാണിത്.

നിർണ്ണായക സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിലൂടെ, സുരക്ഷിതവും കൂടുതല്‍ പ്രതിരോധശേഷിയുള്ളതുമായ സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ SATYAM ഒരു പ്രധാന പങ്ക് വഹിക്കുന്നു. പാലക്കാട്ടെ കഞ്ചിക്കോട് നടത്തിയ പൈലറ്റ് പ്രോഗ്രാമില്‍, ”ട്രൈബല്‍ ജോബ് സ്‌കൂളില്‍” നിന്നുള്ള ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് വിജയകരമായി പരിശീലനം നല്‍കി.
ഈ സംരംഭം കേരളത്തിലുടനീളമുള്ള കമ്മ്യൂണിറ്റി ആരോഗ്യവും അടിയന്തര തയ്യാറെടുപ്പും ശക്തിപ്പെടുത്തുകയും ആഗോള വികസന മുന്‍ഗണനകള്‍ക്ക് നേരിട്ട് സംഭാവന നല്‍കുകയും ചെയ്യുന്നു. സമയബന്ധിതമായ ആദ്യ പ്രതികരണത്തിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് UN SDG 3നെ പിന്‍താങ്ങുന്നു; അടിയന്തരസാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാക്കുന്നതുവഴി സുരക്ഷിതമായ കമ്മ്യൂണിറ്റികളെ വളര്‍ത്തിയെടുക്കുന്നതിലൂടെ SDG 11 നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ചേര്‍ന്നുപോകുന്നു; സുസ്ഥിരമായ ആഘാതം സാധ്യമാക്കുന്ന ശക്തമായ പ്രാദേശിക പങ്കാളിത്തങ്ങളിലൂടെ SDG 17നെ മുന്നോട്ട് കൊണ്ടുപോകുന്നു. ലളിതമായി പറഞ്ഞാല്‍, ജീവന്‍ രക്ഷിക്കാന്‍ ഈ പദ്ധതി പൗരന്മാരെ പ്രാപ്തരാക്കുന്നു.

ITL വേള്‍ഡ്: ഓരോ യാത്രയും അവിസ്മരണീയ അനുഭവമാക്കി മാറ്റുന്നു

ITL വേള്‍ഡ്, GCCയിലെ ഏറ്റവും മികച്ച റേറ്റിംഗുള്ളതും അംഗീകാരങ്ങള്‍ നേടിയതുമായ ട്രാവല്‍ മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ഇറാമിന്റെ ട്രാവല്‍ ഡിവിഷന്‍, അതിന്റെ മാതൃ-ഉപബ്രാന്‍ഡുകളിലൂടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ വാഗ്ദാനം ചെയ്യുന്നു. 1990-കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ ആരംഭിച്ച ITL വേള്‍ഡ്, 2006-ല്‍ ദുബായില്‍ ആദ്യ ഓഫീസ് തുറന്ന് GCC മേഖലയിലേക്ക് ചുവടുവെച്ചു. തുടര്‍ന്ന് 2008-ല്‍ സൗദി അറേബ്യയിലേക്കും വ്യാപിപ്പിച്ച് ബിസിനസ് ട്രാവല്‍, ഹോളിഡേ യാത്രകള്‍, MICE (മീറ്റിങ്ങുകള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍) തുടങ്ങിയ മേഖലകളിലായി അതിവേഗ വളര്‍ച്ച കൈവരിച്ചു.

ഇന്ന് ITL വേള്‍ഡ് അതിന്റെ ആഗോള പങ്കാളിയായ CTM (കോര്‍പ്പറേറ്റ് ട്രാവല്‍ മാനേജ്‌മെന്റ്) ലൂടെ ശക്തമായ ഒരു ക്ലയന്റ് നെറ്റ്‌വർക്ക് നിലനിര്‍ത്തുന്നു. 2024 ജൂണില്‍, ആഡംബര ക്രൂയിസ് അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി കമ്പനി എക്‌സ്‌പ്ലോറ ജേര്‍ണീസുമായി സംയുക്ത സഹകരണത്തില്‍ ഏര്‍പ്പെടുകയും, അതിന്റെ വിദ്യാഭ്യാസ യാത്രാ ബ്രാന്‍ഡായ എഡ്യൂവോയേജ്, നാസയിലേക്കും മറ്റ് അന്താരാഷ്ട്ര ആഗോള മികവിന്റെ കേന്ദ്രങ്ങളിലേക്കും പഠനയാത്രകള്‍ നടത്തുന്നതിനോടൊപ്പം ആഗോള തലത്തില്‍ പരിചയസമ്പത്തിലൂടെയും അനുഭവപരിചയ പഠനത്തിലൂടെയും യുവത്വങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ജലസംരക്ഷണത്തിലൂടെ ഭൂമിക്ക് പുതുജീവന്‍

ബോര്‍ഡ് റൂമുകള്‍ക്കും ഫാക്ടറികള്‍ക്കും അപ്പുറം, ഡോ. സിദ്ദീഖ് അഹ്‌മദിന്റെ കരുണ അദ്ദേഹത്തിന്റെ ജന്മനാട്ടിലെ നദികളിലേക്കും കിണറുകളിലേക്കും ഒഴുകുന്നു. കേരളത്തില്‍ പാലക്കാട്, ആയിരക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ച വലിയ തോതിലുള്ള ജലസംരക്ഷണ പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴ (നിള) വറ്റിവരളാന്‍ തുടങ്ങിയപ്പോള്‍, ഡോ. സി ദ്ദീഖിന്റെ നേതൃത്വത്തില്‍ ഇറാം ഹോള്‍ഡിംഗ്‌സ് തകര്‍ന്ന ഷട്ടറുകള്‍ക്ക് പകരം ഈടുനില്‍ക്കുന്ന ഇരുമ്പ് ഷട്ടറുകള്‍ സ്ഥാപിച്ച് ചെക്ക് ഡാമുകള്‍ പുനഃസ്ഥാപിച്ചു. അഞ്ച് പഞ്ചായത്തുകളിലായി മുന്നൂറിലധികം പൊതു കിണറുകളും നൂറ്റി അറുപതിലധികം പൊതുകുളങ്ങളും പുനരുജ്ജീവിപ്പിച്ചു.

കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജലസേചനം, പുനഃസ്ഥാപിതമായ ഭൂഗര്‍ഭജലം, പുനരുജ്ജീവിപ്പിച്ച ആവാസവ്യവസ്ഥകള്‍, കാര്‍ഷികനേട്ടം എന്നിവയായിരുന്നു ഇതിലൂടെ ലഭ്യമായ ഫലങ്ങള്‍. 5,000ത്തിലധികം കുടുംബങ്ങള്‍ക്ക് നേരിട്ട് ഇതിന്റെ പ്രയോജനം ലഭിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) യും പ്രാദേശിക കൂട്ടായ്മകളും ചേര്‍ന്ന് നടപ്പിലാക്കിയ ഈ പദ്ധതി ഇന്ത്യയില്‍ സുസ്ഥിര CSR ന്റെ ഒരു ഉത്തമ മാതൃകയായി മാറിയിരിക്കുന്നു. ‘ജലം സംരക്ഷിക്കുക, ഭൂമിയെ സംരക്ഷിക്കുക’ എന്ന അദ്ദേഹത്തിന്റെ പ്രചാരണം ഇപ്പോള്‍ മേഖലയിലുടനീളമുള്ള പരിസ്ഥിതി ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നു. യുവാക്കള്‍ക്കിടയില്‍ ജലസംരക്ഷണത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ‘H2O’ എന്ന ഡോക്യുമെന്ററി ഇറാം ഹോള്‍ഡിംഗ്‌സ് നിര്‍മ്മിച്ചു.

ദൗത്യത്തിന് പിന്നിലുള്ള മനുഷ്യന്‍

ഇത്രയും ബൃഹത്തായ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിട്ടും, ഡോ. സിദ്ദീഖ് അഹ്‌മദ് എളിമയില്‍ ഉറച്ചുനില്‍ക്കുന്നു. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ ഓണര്‍ / പ്രസിഡന്റ് മാനേജ്‌മെന്റ് പ്രോഗ്രാമില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം അക്കാദമിക് കൃത്യതയും അവബോധജന്യമായ നേതൃത്വവും സംയോജിപ്പിക്കുന്നു. ആഗോള സാമ്പത്തിക വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന FICCI അറബ് കൗണ്‍സിലിന്റെ സഹഅധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. വിദേശ ഇന്ത്യക്കാര്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന അംഗീകാരമായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് (2021) അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഫോബ്‌സ് മിഡില്‍ ഈസ്റ്റിലെ അറബ് ലോകത്തെ മികച്ച 20 ബിസിനസ് നേതാക്കളില്‍ ഒരാളായി സ്ഥിരമായി ഇടം നേടുകയും ചെയ്യുന്നു.

സാമൂഹിക ഉന്നമനത്തിനായുള്ള അദ്ദേഹിന്റെ അചഞ്ചലമായ ദൃഢനിശ്ചയവും പ്രതിബദ്ധതയും അദ്ദേഹത്തിന് ആഗോള അംഗീകാരം നേടിക്കൊടുക്കുന്നു. എന്നിരുന്നാലും, അദ്ദേഹത്തെ അടുത്തറിയുന്നവര്‍ വിശേഷിപ്പിക്കുന്നത് ആദ്യം ശ്രോതാവായും ശേഷം നേതാവായുമാണ്. അദ്ദേഹിന്റെ നേതൃത്വ ദര്‍ശനം വിശ്വാസം, ശാക്തീകരണം, ആധികാരികത എന്നിവയെ ആധാരമാക്കിയാണ്. അദ്ദേഹിന്റെ വാക്കുകളില്‍, ‘ഒരു യഥാര്‍ത്ഥ നേതാവ്, കൂടുതല്‍ നേതാക്കളെ കെട്ടിപ്പടുക്കുന്നവനാണ്.’

തന്റെ കരുത്തിന്റെ വലിയൊരു പങ്കിനും അദ്ദേഹം കടപ്പാട് അറിയിക്കുന്നത് സ്വന്തം സഹോദരങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തോടാണ്. ജീവിതപങ്കാളി നുഷൈബ, മക്കളായ റിസാന മറിയം, റിസ്വി മറിയം, റിസ്വാൻ അഹ്‌മദ്‌ എന്നിവരും അദ്ദേഹത്തിന്റെ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ നിരന്തരം പ്രചോദനമായി തുടരുന്നു. അതോടൊപ്പം വര്‍ഷങ്ങളായി സ്ഥാപനത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന അടിസ്ഥാനജീവനക്കാര്‍ മുതല്‍ മാനേജേരിയല്‍ വിഭാഗം വരെയുള്ളവരുടെ നിസ്വാര്‍ത്ഥപ്രവര്‍ത്തനത്തിനും അദ്ദേഹം കടപ്പാടറിയിക്കുന്നു.

മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂൾ, ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ഇറാം അക്കാദമി ഫോർ സ്‌പോർട്സ് എക്സലൻസ് (EASE) എന്നിവയുൾപ്പെടെ 3,000ത്തിലധികം വിദ്യാർത്ഥി കളെ പരിശീലിപ്പിക്കുന്ന അഞ്ച് സ്ഥാപനങ്ങളിലൂടെ ഡോ. സിദ്ദീഖ് അഹ്‌മദിന്റെ വിദ്യാഭ്യാസ രംഗത്തോടുള്ള അർപ്പണ മനോഭാവം വ്യക്തമാകുന്നു. ബുദ്ധിശക്തിയും സ്വഭാവവും രൂപപ്പെടുത്തുന്ന സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഈ വിദ്യാലയങ്ങൾ ഉൾക്കൊള്ളുന്നു. അദ്ദേഹത്തിന്റെ മാതാവ് പരേതയായ മറിയുമ്മയുടെ സ്മരണയ്ക്കായി നാമകരണം ചെയ്ത ഈ സ്ഥാപനങ്ങൾ, വന്ദ്യമാതാവിന്റെ വേരുകൾക്കും മൂല്യങ്ങൾക്കും ശാശ്വത ആദരവായി നിലകൊള്ളുന്നു.

മുന്നോട്ടുള്ള പാത

ലോകം പുനരുപയോഗ ഊർജ്ജത്തിലേക്കും ബുദ്ധിപരമായ ഓട്ടോമേഷനിലേക്കും കുതിക്കുമ്പോൾ, ഇറാം പവർ ഇലക്ട്രോണിക്‌സ് അതിവേഗവളർച്ചയ്ക്ക് ഒരുങ്ങിയിരിക്കുന്നു. അത്യാധുനിക സെമികണ്ടക്ടർ വസ്തുക്കളെ അടിസ്ഥാനമാക്കിയുള്ള അടുത്ത തലമുറ കൺവെർട്ടറുകൾ ഇതിന്റെ വരാനിരിക്കുന്ന നൂതനാശയങ്ങളിൽ ഉൾപ്പെടുന്നു. 2025 ലെ പവർ കോൺഫെറൻസ് പോലുള്ള മുൻനിര പരിപാടികളിലൂടെ ഇറാം പവർ ഇലക്ട്രോണിക്‌സ് അതിന്റെ ഐക്യത്തിന്റെയും ലക്ഷ്യത്തിന്റെയും സംസ്‌കാരം ശക്തിപ്പെടുത്തുന്നത് തുടരുന്നു. സഹകരണം വളർത്തുന്നതിനും പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇത്തരം പരിപാടികൾ ഉൾക്കൊള്ളുന്നത്.

GCC പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം, ദക്ഷിണേഷ്യൻ വിപണിയില്‍ സാനിധ്യമറിയിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ നിർമ്മാണ, സംയോജന സൗകര്യങ്ങൾ വികസിപ്പിക്കാനും EPEC പദ്ധതിയിടുന്നു. പ്രതിരോധത്തിലും ബഹിരാകാശമേഖലയിലും പുതിയ സഹകരണങ്ങൾ വിഭാവനം ചെയ്യുന്നതോടൊപ്പം ലോകമെമ്പാടുമുള്ള വിശ്വസനീയ ഊർജ്ജപങ്കാളിയെന്ന ഖ്യാതി കൂടുതൽ ഉറപ്പിക്കുന്നു. വിജയം പലപ്പോഴും ലാഭം അടിസ്ഥാനമാക്കി അളക്കുന്ന ഈ ലോകത്ത്, ഡോ. സിദ്ദീഖ് അത് കണക്കാക്കുന്നത്, പരിശീലനം ലഭിച്ച യുവാക്കളും, പുനരുജ്ജീവിപ്പിക്കപ്പെടുന്ന നദികളും, ലോകത്തെ ചലിപ്പിക്കുന്ന ഊർജ്ജ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന പുരോഗതിയിലാണ്.

ലക്ഷ്യത്തിന്റെ പൈതൃകം

മിഡിൽ ഈസ്റ്റിൽ നിന്ന് ആഗോള വേദിയിലേക്കുള്ള ഡോ. സിദ്ദീഖ് അഹ്‌മദിന്റെ യാത്ര, ആജ്ഞാപന തരത്തിലുള്ളതല്ലാത്ത, മറിച്ച് നിശബ്ദമായി ജീവിതങ്ങളെ മാറ്റുന്ന ലക്ഷ്യബോധമുള്ള, കാരുണ്യമുള്ള നേതൃത്വത്തിന്റെ ഒരു മാസ്റ്റർ ക്ലാസ്സ് ആണ്. ഇറാം പവർ ഇലക്ട്രോണിക്‌സ് ഊർജ്ജ സംവിധാനങ്ങളുമായി പ്രവർത്തിച്ചേക്കാം, പക്ഷേ അതിന്റെ യഥാർത്ഥ ശക്തി അതിശക്തമായ മറ്റൊന്നിലാണ് ”മനുഷ്യ ഊർജ്ജം.” വ്യക്തികളുടെയും പ്രപഞ്ചത്തിന്റെ തന്നെയും സമഗ്ര ഉയര്‍ച്ച ലക്ഷ്യമിടുമ്പോള്‍ മാത്രമേ പുരോഗതി അർത്ഥവത്താകൂ എന്ന വിശ്വാസമാണ് അടിസ്ഥാനപ്രമാണം.

EPEC യുടെ നവീകരണത്തിന്റെ പ്രഭ ഭൂഖണ്ഡങ്ങളിലുടനീളം വെളിച്ചം വിതറുമ്പോൾ, ഒരു സത്യം എക്കാലത്തേക്കാളും തിളക്കത്തോടെ പ്രകാശിക്കുന്നു: യഥാർത്ഥ ശക്തി നിങ്ങൾ സൃഷ്ടിക്കുന്നതിലല്ല, അത് എത്ര ജീവിതങ്ങളെ ശാക്തീകരിക്കുന്നുവെന്നതിലാണ്.

 

 

 

 

 

 

 

 

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.