ആർസിബിയെ സ്വന്തമാക്കാൻ ഇക്യുടി ഗ്രൂപ്പും രംഗത്ത്; മൂല്യം 18,000 കോടി കടന്നേക്കും

ആർസിബിയെ സ്വന്തമാക്കാൻ ഇക്യുടി ഗ്രൂപ്പും രംഗത്ത്; മൂല്യം 18,000 കോടി കടന്നേക്കും

ഐപിഎൽ ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (RCB) സ്വന്തമാക്കാനുള്ള നീക്കവുമായി സ്വീഡനിലെ സ്വകാര്യ ഓഹരി നിക്ഷേപക സ്ഥാപനമായ EQT ഗ്രൂപ്പും. ഇതോടെ ആർസിബിയുടെ വിപണി മൂല്യം ഏകദേശം 18,000 കോടി രൂപ (ഏകദേശം 2 ബില്ല്യൺ ഡോളർ) കടന്നേക്കുമെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. മാർച്ച് 16 വരെയാണ് ലേലം.  

ഐപിഎല്ലിലെ പ്രമുഖ ടീമുകളിലൊന്നായ ആർസിബിയെ സ്വന്തമാക്കാൻ വിവിധ നിക്ഷേപ സ്ഥാപനങ്ങളും വ്യവസായ ഗ്രൂപ്പുകളും താൽപ്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇക്യുടി ഗ്രൂപ്പിന്റെ നീക്കം ശ്രദ്ധേയമാകുന്നത്. ലാൻസർ ക്യാപിറ്റൽ, മണിപ്പാൽ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ നിക്ഷേപകരും രംഗത്തുണ്ട്. ലാൻസർ ക്യാപിറ്റൽ വഴി അബ്രാം ഗ്ലേസർ നൽകിയ ഏകദേശം 1.8 ബില്യൺ ഡോളറിന്റെ ഓഫറിനേക്കാൾ വലിയ ഓഫറാണ് ഇപ്പോൾ ഇക്യുടി ഗ്രൂപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്. 

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ജനപ്രീതിയും സാമ്പത്തിക വളർച്ചയും കണക്കിലെടുത്ത് ആഗോള നിക്ഷേപകരുടെ ശ്രദ്ധ ഐപിഎൽ ഫ്രാഞ്ചൈസികളിലേക്ക് കൂടുതൽ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് നിലവിൽ. ആർസിബിയെ ഏറ്റെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഇടപാട് നടന്നാൽ അത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ ഇടപാടുകളിൽ ഒന്നാകാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

IPL ലോകത്തിലെ ഏറ്റവും മൂല്യമേറിയ ക്രിക്കറ്റ് ലീഗുകളിലൊന്നായതിനാൽ, അതിലെ പ്രമുഖ ടീമുകളിലൊന്നായ ആർസിബിക്ക് വലിയ വിപണി മൂല്യമുണ്ടെന്നതാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ജൂണിലാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഓഹരികൾ വിൽക്കാനൊരുങ്ങുന്നതായി പ്രമുഖ മദ്യകമ്പനിയായ ഡിയാജിയോ അറിയിച്ചത്.  കഴിഞ്ഞ വർഷം ആർസിബി തങ്ങളുടെ ഐപിഎൽ കിരീടം നേടിയതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഫ്രാഞ്ചൈസിയുടെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്റെ  മാതൃകമ്പനിയാണ് ഡിയാജിയോ.  

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.