അമേരിക്കൻ കറൻസിയിൽ ചരിത്രപരമായ മാറ്റം: ഡോണൾഡ് ട്രംപിന്റെ ഒപ്പ് നോട്ടുകളിൽ വരുന്നു
അമേരിക്കൻ ഐക്യനാടുകളുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യുഎസ് കറൻസി നോട്ടുകളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ട്രഷറി വകുപ്പ്. ചരിത്രത്തിലാദ്യമായി ഒരു സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് പേപ്പർ നോട്ടുകളിൽ പതിപ്പിക്കാൻ തീരുമാനമായി. നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പായിരിക്കും ഇത്തരത്തിൽ പുതുതായി പുറത്തിറങ്ങുന്ന നോട്ടുകളിൽ ഇടംപിടിക്കുക. ട്രംപിന്റെ ഒപ്പിനൊപ്പം ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പും പുതിയ നോട്ടുകളിൽ ഉണ്ടായിരിക്കുമെന്ന് യുഎസ് ട്രഷറി ഔദ്യോഗികമായി അറിയിച്ചു.
1861-ൽ അമേരിക്കയിൽ പേപ്പർ കറൻസി സമ്പ്രദായം നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് ട്രഷററുടെ ഒപ്പ് ഒഴിവാക്കി കൊണ്ട് പ്രസിഡന്റിന്റെ ഒപ്പ് നോട്ടുകളിൽ ഉൾപ്പെടുത്തുന്നത്. നിലവിൽ നോട്ടുകളിൽ പതിപ്പിക്കാറുള്ള ട്രഷററുടെ ഒപ്പിന് പകരമാണ് പ്രസിഡന്റിന്റെ സാന്നിധ്യം നോട്ടുകളിൽ ഉറപ്പാക്കുന്നത്. രാജ്യത്തിന്റെ ചരിത്രപരമായ നാഴികക്കല്ലിനെ അടയാളപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക രംഗത്തെ പുതിയ പരിഷ്കാരങ്ങളുടെ സൂചനയായും ഈ നീക്കത്തെ ഭരണകൂടം വിലയിരുത്തുന്നു.
Photo Courtesy: Google/ images are subject to copyright

