തണ്ണിമത്തൻ ജ്യൂസ്
ഈ വേനൽക്കാലത്തെ തണുപ്പിക്കാൻ ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ്! 🍉✨
വെറും മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ഈ നാച്ചുറൽ ഡ്രിങ്ക്. 92% വെള്ളം അടങ്ങിയ തണ്ണിമത്തൻ ശരീരത്തിന് ഉന്മേഷവും ജലാംശവും നൽകുന്നു. ഈ ഹെൽത്തി ജ്യൂസ് എങ്ങനെയുണ്ടാക്കുന്നതെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തണ്ണിമത്തൻ – ഒന്നിന്റെ പകുതി
നാരങ്ങാനീര് – 1 ടീസ്പൂൺ
പുതിനയില – കുറച്ച്
ഉപ്പ് – ഒരു നുള്ള്
പഞ്ചസാര – രണ്ട് ടീസ്പൂൺ
ഐസ് ക്യൂബ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തണ്ണിമത്തൻ തൊലിയും കുരുവും കളഞ്ഞ് കഷ്ണങ്ങളായി നാരങ്ങാനീര്, ഉപ്പ്, പഞ്ചസാര, പുതിനയില എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിൽ ആവശ്യത്തിന് ഐസ് ക്യൂബുകളിട്ട് അതിനുമീതെ തയ്യാറാക്കിവച്ചിരിക്കുന്ന തണ്ണിമത്തൻ ജ്യൂസ് ഒഴിക്കുക. പുതിനയില ഇട്ട് അലങ്കരിക്കുക. രുചികരമായ തണ്ണിമത്തൻ ജ്യൂസ് തയ്യാർ.
