സംഗീത ലോകത്തെ ഇതിഹാസം ആശാ ഭോസ്‌ലെ അന്തരിച്ചു

സംഗീത ലോകത്തെ ഇതിഹാസം ആശാ ഭോസ്‌ലെ അന്തരിച്ചു

ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയമായിരുന്ന ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗായികയുടെ മരണവാർത്ത മകൻ ആനന്ദ് ഭോസ്‌ലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

​ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീത സപര്യയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരെ ആവേശം കൊള്ളിച്ച പ്രതിഭയായിരുന്നു ആശാ ഭോസ്‌ലെ. വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിലും അവർ ഇടംപിടിച്ചിട്ടുണ്ട്.
​ഭൗതികശരീരം മുംബൈയിലെ ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രിയ ഗായികയുടെ വിയോഗത്തിൽ കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.