വിനോദയാത്ര ദുരന്തയാത്രയായി; ചിക്കമംഗളൂരുവിന്റെ ആഴങ്ങളിൽ നിന്ന് കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ യുടെ മൃതദേഹം കണ്ടെത്തി

വിനോദയാത്ര ദുരന്തയാത്രയായി; ചിക്കമംഗളൂരുവിന്റെ ആഴങ്ങളിൽ നിന്ന് കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ യുടെ മൃതദേഹം കണ്ടെത്തി

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ 15-കാരിയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായത്. ദിവസങ്ങളായി തുടർന്നിരുന്ന ഊർജിതമായ തിരച്ചിലിനൊടുവിൽ മാണിക്യധാര വ്യൂ പോയിന്റിന് താഴെയുള്ള താഴ്‌വാരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കാണാതായ സംഭവത്തിൽ കർണാടക പൊലീസും വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിവന്നത്.

കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.20-ഓടെ കുടുംബത്തോടൊപ്പം സെൽഫിയെടുത്ത ശേഷം മറ്റുള്ളവർ വാഹനത്തിനടുത്തേക്ക് മടങ്ങിയെങ്കിലും ശ്രീനന്ദ അബദ്ധത്തിൽ മറ്റൊരു വഴിയിലേക്ക് മാറിപ്പോകുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ കുട്ടി ഒപ്പമില്ലെന്ന വിവരം ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും പ്രദേശത്തെ മഞ്ഞും വെളിച്ചക്കുറവും തിരച്ചിലിന് തടസ്സമായി. തുടർന്ന് രാത്രിയോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കാണാതായ സ്ഥലത്തുനിന്ന് ഏറെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.

 

 

 

 

Photo Courtesy: Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.