ഇറാൻ-അമേരിക്ക യുദ്ധത്തിൽ രണ്ടാഴ്ചതേക്ക് താത്കാലിക വെടിനിർത്തൽ; വിജയം അവകാശപ്പെട്ട് ഇരുരാജ്യങ്ങളും

ഇറാൻ-അമേരിക്ക യുദ്ധത്തിൽ രണ്ടാഴ്ചതേക്ക് താത്കാലിക വെടിനിർത്തൽ; വിജയം അവകാശപ്പെട്ട് ഇരുരാജ്യങ്ങളും

ഇറാൻ-അമേരിക്ക സംഘർഷത്തിൽ നിർണ്ണായക വഴിത്തിരിവായി രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. മാസങ്ങളായി തുടരുന്ന യുദ്ധത്തിലെ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായും, ശത്രുപക്ഷം വെടിനിർത്തലിനായി യാചിക്കുകയായിരുന്നുവെന്നുമാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അവകാശപ്പെടുന്നത്. അമേരിക്കയെ ചരിത്രപരമായ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇറാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേസമയം, തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർത്തീകരിച്ചതിന്റെ ഫലമായാണ് ഈ വെടിനിർത്തൽ ഉണ്ടായതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. ഇറാന്റെ പക്കൽ നിന്നും ശക്തമായ ഉറപ്പുകൾ ലഭിച്ചതായും ട്രംപ് അവകാശപ്പെട്ടു. നിലവിൽ രണ്ടാഴ്ചത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും, ഇത് മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരമാകുമോ എന്ന കാര്യത്തിൽ ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുകയാണ്. ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ തീരുമാനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.