കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും; സിദ്ധരാമയ്യ കോർ കമ്മിറ്റി ചെയർമാൻ

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും; സിദ്ധരാമയ്യ കോർ കമ്മിറ്റി ചെയർമാൻ

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇക്കാര്യം ഗവർണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. രാജ്ഭവനിലെ (ലോക്ഭവൻ) ഗ്ലാസ് ഹൗസിൽ വെച്ച് വൈകിട്ട് കൃത്യം 5.15-നാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഡി.കെ. ശിവകുമാറിനൊപ്പം ഒൻപത് എം.എൽ.എമാരും മന്ത്രിമാരായി അന്ന് സത്യപ്രതിജ്ഞ ചെയ്യും. മുതിർന്ന നേതാക്കളായ ജി. പരമേശ്വര, കെ.ജെ. ജോർജ് തുടങ്ങിയവരും മൂന്നിന് സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

വൈകിട്ട് 5.15-ന് തന്നെ സത്യപ്രതിജ്ഞ നടത്താൻ ഡി.കെ. ശിവകുമാറിന് സമയം കുറിച്ചു നൽകിയത് അദ്ദേഹത്തിന്റെ വിശ്വസ്തനായ ജോത്സ്യനാണ്. ഈ ശുഭമുഹൂർത്തം കണക്കാക്കിയാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, സത്യപ്രതിജ്ഞാ ചടങ്ങുകൾ ലോക് ഭവനിലേക്ക് മാറ്റിയതും ജോത്സ്യന്റെ നിർദ്ദേശപ്രകാരമാണ്. വിധാൻ സൗധയിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന ഉപദേശത്തെ തുടർന്നാണ് ഈ വേദിയുടെ മാറ്റം.  അതേസമയം, മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയെ പാർട്ടിയുടെ കോർ കമ്മിറ്റി ചെയർമാൻ ആക്കാൻ ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും തമ്മിൽ ധാരണയായിട്ടുണ്ട്. 

സിദ്ധരാമയ്യ ഉൾപ്പെടെ പത്ത് മുതിർന്ന നേതാക്കളായിരിക്കും ഈ ഹൈപ്പവർ കോർ കമ്മിറ്റിയിൽ ഉണ്ടാവുക. വരും ദിവസങ്ങളിൽ സർക്കാരിന്റെയും പാർട്ടിയുടെയും എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും ഈ കോർ കമ്മിറ്റിയുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും കൈക്കൊള്ളുക. അധികാര കൈമാറ്റത്തെ തുടർന്നുള്ള ഭിന്നതകൾ പരിഹരിക്കാനും പാർട്ടിയിൽ സമവായം നിലനിർത്താനുമാണ് സിദ്ധരാമയ്യയെ ഈ നിർണ്ണായക പദവിയിൽ പ്രതിഷ്ഠിക്കുന്നത്.

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.