സിദ്ധരാമയ്യയുടെ രാജി ഗവർണർ സ്വീകരിച്ചു; പുതിയ ഭരണസംവിധാനം നിലവിൽ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരും.

സിദ്ധരാമയ്യയുടെ രാജി ഗവർണർ സ്വീകരിച്ചു; പുതിയ ഭരണസംവിധാനം നിലവിൽ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരും.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ താവർചന്ദ് ഗെലോട്ട് ഔദ്യോഗികമായി സ്വീകരിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ട് ഗവർണർ ഉത്തരവിറക്കിയിട്ടുണ്ട്. എങ്കിലും സംസ്ഥാനത്ത് പുതിയൊരു ഭരണസംവിധാനം നിലവിൽ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശപ്രകാരം വ്യാഴാഴ്ചയാണ് അദ്ദേഹം ഗവർണറെ കണ്ട് രാജി സമർപ്പിച്ചത്. നിലവിലെ സൂചനകൾ അനുസരിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. പദവി ഒഴിയാൻ രണ്ട് ദിവസം മുമ്പാണ് ഹൈക്കമാൻഡ് സിദ്ധരാമയ്യയ്ക്ക് നിർദ്ദേശം നൽകിയത്.

പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ രാജി സമർപ്പിച്ചതെന്ന് ഒഴിഞ്ഞതിനു ശേഷം സിദ്ധരാമയ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് ദിവസം മുമ്പ് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടെന്നും അതനുസരിച്ചാണ് താൻ സ്ഥാനമൊഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടുതവണ കർണാടക മുഖ്യമന്ത്രിയായി ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് സിദ്ധരാമയ്യ പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.