മേയ് 18-ന് സത്യപ്രതിജ്ഞ; സാക്ഷ്യം വഹിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയും ദേശീയ നേതാക്കളും തലസ്ഥാനത്തേക്ക്

മേയ് 18-ന് സത്യപ്രതിജ്ഞ; സാക്ഷ്യം വഹിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയും ദേശീയ നേതാക്കളും തലസ്ഥാനത്തേക്ക്

പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച (മേയ് 18) രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ചടങ്ങിൽ പങ്കെടുത്ത ശേഷം 11 മണിയോടെ തമിഴ്നാട്ടിലേക്ക് മടങ്ങും. തമിഴ്നാട് മുഖ്യമന്ത്രിക്ക് പുറമെ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ ഒരു വൻ നിര തന്നെ ചടങ്ങിനെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതി; കനത്ത സുരക്ഷമേയ് 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിൽ വിപുലമായ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. ഒരു ലക്ഷത്തോളം പേർ ചടങ്ങ് വീക്ഷിക്കാൻ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.വലിയ ജനത്തിരക്ക് കണക്കിലെടുത്ത് നഗരത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. പാസുള്ളവർക്ക് മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം അനുവദിക്കൂ. മേയ് 18-ന് തലസ്ഥാന നഗരിയിൽ പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ പന്തലിന്റെ വശങ്ങളിൽ വീഡിയോ വാളുകൾ സ്ഥാപിക്കുന്നതിനൊപ്പം ചടങ്ങ് തത്സമയം കാണുന്നതിനായി നിശാഗന്ധി ഓഡിറ്റോറിയം ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്‌ക്രീനുകളും സജ്ജീകരിക്കും.

തുടർനടപടികളും നിയമസഭാ സമ്മേളനവുംസത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം പുതിയ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ ഗവർണറുടെ സത്കാരത്തിൽ പങ്കെടുക്കും. തുടർന്ന് ആദ്യ മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ സമ്മേളിക്കുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും.

പുതിയ സർക്കാരിന്റെ തുടർന്നുള്ള രാഷ്ട്രീയ ക്രമീകരണങ്ങൾ ഇങ്ങനെയാണ്:

മേയ് 18മന്ത്രിസഭയുടെ സത്യപ്രതിജ്ഞ
മേയ് 21പുതിയ എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ
മേയ് 22പുതിയ സ്പീക്കർ തിരഞ്ഞെടുപ്പ്
മേയ് 29ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം
ജൂൺ 05പുതിയ സംസ്ഥാന ബജറ്റ് അവതരണം.

വിപുലമായ ജനപങ്കാളിത്തത്തോടെ പുതിയ യുഡിഎഫ് സർക്കാരിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ തലസ്ഥാന നഗരി.

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.