സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട്: വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ലെങ്കിലും സിഎംആർഎല്ലിന് താൽക്കാലിക ആശ്വാസം. കേസിൽ നിലവിലെ തൽസ്ഥിതി (Statues quo) തുടരണമെന്നും അപ്പീലിൽ വെള്ളിയാഴ്ച അന്തിമ വിധി വരുന്നത് വരെ ഇ ഡി തുടർനടപടികളിലേക്ക് കടക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇതോടെ വെള്ളിയാഴ്ച വരെ ഇ ഡിക്ക് കടുത്ത നടപടികളിലേക്ക് കടക്കാനാകില്ല. ഇ ഡി അന്വേഷണം പൂർണ്ണമായി സ്റ്റേ ചെയ്ത് വിശദമായ വാദം കേൾക്കണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.

തങ്ങൾ നിരപരാധികളാണെങ്കിൽ അത് തെളിയിക്കാനായി അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി വാദത്തിനിടെ സിഎംആർഎല്ലിനോട് ചോദിച്ചു. എന്നാൽ ഈ കേസ് അന്വേഷിക്കാൻ ഇ ഡിക്ക് നിയമപരമായ അധികാരമില്ലെന്ന തങ്ങളുടെ പഴയ വാദം കോടതിയിൽ കമ്പനി വീണ്ടും ആവർത്തിച്ചു. കേസിൽ ഇഡിയുടെ വാദമുഖങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വാദം ഇന്ന് തന്നെ പൂർത്തിയാക്കാമെന്ന കർശന നിലപാടിലാണ് കോടതിയുള്ളത്.

കഴിഞ്ഞ ദിവസം വീണ വിജയൻ താമസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വസതി ഉൾപ്പെടെ 12 ഇടങ്ങളിൽ ഇ ഡി നടത്തിയ റെയ്ഡിലെ നിർണ്ണായക കണ്ടെത്തലുകൾ കോടതിയിൽ നിരത്തിയാണ് കേന്ദ്ര ഏജൻസി തങ്ങളുടെ വാദങ്ങൾ ശക്തമാക്കിയത്. കേസിൽ കൃത്യമായ തെളിവുകളില്ലാതെയാണ് ഇ ഡി മുന്നോട്ടുപോകുന്നത് എന്നായിരുന്നു മുൻപ് സിഎംആർഎൽ പ്രധാനമായും വാദിച്ചിരുന്നത്. എന്നാൽ വീണ ടി.ക്ക് എതിരെ ഉൾപ്പെടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ നടന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഇ ഡിക്ക് കഴിഞ്ഞതോടെയാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയത്.

അതേസമയം, പുതിയ സാഹചര്യത്തിൽ ഇ ഡിയുടെ അന്വേഷണ അധികാര പരിധിയുമായി ബന്ധപ്പെട്ട സാങ്കേതിക വാദങ്ങളാണ് സിഎംആർഎൽ കോടതിയിൽ പ്രധാനമായും ഉന്നയിച്ചത്. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കമ്പനിയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് പൂർണ്ണമായും തള്ളുകയായിരുന്നു. റെയ്ഡിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വീണ വിജയൻ ഉൾപ്പെടെയുള്ളവരിലേക്ക് ഇ ഡി അന്വേഷണം കൂടുതൽ ശക്തമായി വ്യാപിപ്പിക്കുമെന്നാണ് സൂചനകൾ.

 

 

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.