ഡൽഹിയിലെ റസ്റ്ററന്റിൽ വൻ തീപ്പിടിത്തം; ദുരന്തത്തിൽ മരണസംഖ്യ 20 ആയി 

ഡൽഹിയിലെ റസ്റ്ററന്റിൽ വൻ തീപ്പിടിത്തം; ദുരന്തത്തിൽ മരണസംഖ്യ 20 ആയി 

തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ബഹുനില റസ്റ്ററന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. അപകടത്തിൽ 10 പേർ മരിച്ചതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 20 കഴിഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. മാളവ്യ നഗറിലെ ‘ലെമൺ ഗ്രീൻ റസ്റ്ററന്റി’ലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ബുധനാഴ്ച രാവിലെ 8.50-ഓടെയാണ് ഒന്നിലേറെ നിലകളുള്ള റസ്റ്ററന്റ് സമുച്ചയത്തിൽ തീപ്പിടിത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ രാവിലെ 9.45-ഓടെയാണ് തങ്ങൾക്ക് അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അധികൃതർ വ്യക്തമാക്കി. വിവരമറിഞ്ഞയുടൻ നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനിൽനിന്നുള്ള ആദ്യ അഗ്നിശമനസേനാ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

പിന്നീട് അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഫയർ സർവീസിന്റെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തെത്തിച്ചു. മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് റസ്റ്ററന്റിലെ തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേനയ്ക്ക് സാധിച്ചത്.

അപകടത്തിൽ ഒട്ടേറെ പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ഉടനടി സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. റസ്റ്ററന്റിനുള്ളിൽ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. തീപ്പിടിത്തമുണ്ടാകാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.