4,399 ദിവസങ്ങളുടെ ഭരണതുടർച്ച; ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി മോദി

4,399 ദിവസങ്ങളുടെ ഭരണതുടർച്ച; ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന ചരിത്ര റെക്കോര്‍ഡ് ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോര്‍ഡാണ് മോദി ഇതോടെ മറികടന്നത്. പ്രധാനമന്ത്രി കസേരയില്‍ തുടര്‍ച്ചയായ 4,399 ദിവസങ്ങളാണ് നരേന്ദ്ര മോദി ഇന്ന് പൂര്‍ത്തിയാക്കിയത്.

പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ 4,398 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോര്‍ഡാണ് മോദി ജനവിധിയിലൂടെ തിരുത്തിയെഴുതിയത്. 1952 മെയ് 13 മുതല്‍ 1964 മെയ് 27 വരെയായിരുന്നു നെഹ്റു ജനപ്രതിനിധിയായി പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. 1947 മുതല്‍ 1952 വരെ നെഹ്‌റു പ്രധാനമന്ത്രി പദവി വഹിച്ചിരുന്നെങ്കിലും അത് പൊതുതിരഞ്ഞെടുപ്പിലുടെ ആയിരുന്നില്ല. അതേസമയം, തുടര്‍ച്ചയായല്ലാതെ ഏറ്റവും കൂടുതല്‍ കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നേതാവെന്ന റെക്കോര്‍ഡ് 6,131 ദിവസങ്ങളുമായി നെഹ്റുവിന്റെ പേരില്‍ തന്നെ തുടരുകയാണ്.

നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ചരിത്ര വിജയം നേടി അധികാരത്തിലെത്തുന്ന ആദ്യ പ്രധാനമന്ത്രി എന്ന നേട്ടം മോദി നേരത്തെ സ്വന്തമാക്കിയിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ നയിച്ച നേതാവ് എന്ന ഖ്യാതിയും ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ നരേന്ദ്ര മോദി എന്ന നേതാവിന്റെ ജനസ്വാധീനവും രാഷ്ട്രീയ വളര്‍ച്ചയും അടിവരയിടുന്നതാണ് ഈ പുതിയ ചരിത്ര നേട്ടം.

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.