മികവിന് അംഗീകാരം; മണപ്പുറം വിപിഎൻ ഐബിഇ അവാർഡ്സ് 2026 കൊച്ചിയിൽ നടന്നു

മികവിന് അംഗീകാരം; മണപ്പുറം വിപിഎൻ ഐബിഇ അവാർഡ്സ് 2026 കൊച്ചിയിൽ നടന്നു

കൊച്ചി: ബിസിനസ്, സാങ്കേതികവിദ്യ, റീട്ടെയ്ൽ, ഇന്നവേഷൻ, സിനിമ എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തികളെ ആദരിക്കുന്നതിനായി, മണപ്പുറം ഫിനാൻസിന്റെ സഹകരണത്തോടുകൂടി പെഗാസസ് ഗ്ലോബൽ സംഘടിപ്പിച്ച ‘മണപ്പുറം വിപിഎൻ ഐബിഇ അവാർഡ്സ് 2026’ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. പ്രൗഢഗംഭീരമായ ആ ചടങ്ങിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ വി. പി. നന്ദകുമാർ, പെഗാസസ് ചെയർമാൻ ഡോ. അജിത് രവി എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡോ. അജിത് രവിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ ചടങ്ങിൽ, തങ്ങളുടെ നേട്ടങ്ങളിലൂടെ സമൂഹത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തുകയും മികവിന് പ്രചോദനമാകുകയും ചെയ്ത പ്രതിഭകളെയാണ് ആദരിച്ചത്.

ഡോ. വിജു ജേക്കബ് (സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാൻ )- ഗ്ലോബൽ ബിസിനസ് എക്സലൻസ് ആൻഡ് ഇന്നവേഷൻ അവാർഡ്

 

നെസ്റ്റ് (NeST) ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജഹാംഗീറിന് ‘ഗ്ലോബൽ ടെക്നോളജി ലീഡർഷിപ്പ് അവാർഡ് അദ്ദേഹത്തിന്റെ അഭാവത്തിൽ ന്യൂ ഇനിഷ്യേറ്റീവ്സ് പ്രസിഡന്റ് ശ്രീ.സാജൻ ഡേവിഡ് ഏറ്റുവാങ്ങി

ആഗോള സാങ്കേതികവിദ്യാ രംഗത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് നെസ്റ്റ് (NeST) ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജഹാംഗീറിന് ‘ഗ്ലോബൽ ടെക്നോളജി ലീഡർഷിപ്പ് അവാർഡ് അദ്ദേഹത്തിന്റെ അഭാവത്തിൽ ന്യൂ ഇനിഷ്യേറ്റീവ്സ് പ്രസിഡന്റ് ശ്രീ.സാജൻ ഡേവിഡ് ഏറ്റുവാങ്ങി. റീട്ടെയ്ൽ രംഗത്തെ തനതായ നേതൃപാടവവും മാതൃകാപരമായ മുന്നേറ്റവും മുൻനിർത്തി ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ ഗോപു നന്തിലത്തിനെ ‘റീട്ടെയ്ൽ ഇൻഡസ്ട്രി ഐക്കൺ അവാർഡും ബിസിനസ് വളർച്ചയിലും നവീകരണത്തിലും കൈവരിച്ച മികച്ച നേട്ടങ്ങൾ മുൻനിർത്തി സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. വിജു ജേക്കബ് ‘ഗ്ലോബൽ ബിസിനസ് എക്സലൻസ് ആൻഡ് ഇന്നവേഷൻ അവാർഡ്’ നൽകി ആദരിച്ചു.

 

ശ്രീ ഗോപു നന്തിലത്ത് (ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ)  –  റീട്ടെയ്ൽ ഇൻഡസ്ട്രി ഐക്കൺ അവാർഡ്

പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ പത്മശ്രീ ബാലചന്ദ്രമേനോൻ –  ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

 

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ മാനിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ പത്മശ്രീ ബാലചന്ദ്രമേനോന് ചടങ്ങിൽ വെച്ച് ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ സമ്മാനിച്ചത് പുരസ്കാര നിശയുടെ മാറ്റുകൂട്ടി. വിവിധ മേഖലകളിലെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെയും നവീകരണങ്ങളെയും ആജീവനാന്ത മികവിനെയും ആദരിക്കുന്ന സമാനതകളില്ലാത്ത വേദിയായി വിപിഎൻ ഐബിഇ അവാർഡ്സ് വീണ്ടും മാറുകയാണെന്ന് സംഘാടകർ അറിയിച്ചു. പ്രമുഖ വ്യവസായ പ്രമുഖരും വിശിഷ്ടാതിഥികളും പങ്കെടുത്ത ചടങ്ങിൽ പുരസ്കാര ജേതാക്കൾക്ക് സദസ്സ് ഹൃദ്യമായ കയ്യടികളോടെയാണ് ആദരവ് അർപ്പിച്ചത്.

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.