പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഇൻഡൊനീഷ്യ
വിദേശരാജ്യങ്ങളുടെ ഭരണാധികാരികൾക്കും രാഷ്ട്രത്തലവന്മാർക്കും ഇൻഡൊനീഷ്യ നൽകുന്ന പരമോന്നത പുരസ്‌കാരമായ ‘ബിന്താങ് റിപ്പബ്ലിക് ഇൻഡൊനീഷ്യ ആദിപൂർണ’ (Bintang Republik Indonesia Adipurna – Star of the Republic of Indonesia, First Class) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഇൻഡൊനീഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് ജക്കാർത്തയിലെ ഇസ്താന മെർദേക്ക പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രധാനമന്ത്രിക്ക് ഈ പരമോന്നത ബഹുമതി നൽകി ആദരിച്ചത്.
രാജ്യത്തിന് നൽകിയ അസാധാരണമായ സംഭാവനകളെയും മികച്ച ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങളെയും മുൻനിർത്തിയാണ് വിദേശ ഭരണാധികാരികൾക്ക് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിലും ആഗോളതലത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ നേതൃത്വപരമായ സംഭാവനകളെ മാനിച്ചാണ് ഇൻഡൊനീഷ്യൻ സർക്കാർ ഈ ആദരം നൽകിയത്. തന്റെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഇൻഡൊനീഷ്യയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സൈനിക സ്വീകരണമാണ് ജക്കാർത്തയിൽ ഒരുക്കിയിരുന്നത്.
Photo Courtesy: Google/ images are subject to copyright

