ക്യാബിനറ്റ് യോഗത്തിൽ മന്ത്രിമാരല്ലാത്തവർ പങ്കെടുത്തു: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഗവർണർക്ക് ബിജെപിയുടെ പരാതി

ക്യാബിനറ്റ് യോഗത്തിൽ മന്ത്രിമാരല്ലാത്തവർ പങ്കെടുത്തു: മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഗവർണർക്ക് ബിജെപിയുടെ പരാതി

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ സത്യപ്രതിജ്ഞാ ലംഘനം ആരോപിച്ച് ബിജെപി ഗവർണർക്ക് പരാതി നൽകി. സംസ്ഥാന ക്യാബിനറ്റ് യോഗത്തിൽ മന്ത്രിമാരല്ലാത്ത ഔദ്യോഗിക പദവികളില്ലാത്ത വ്യക്തികൾ പങ്കെടുത്തു എന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഗവർണർക്ക് നിവേദനം നൽകിയത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനായ ജോൺ ആരോഗ്യസാമി, വിജയിന്റെ സുഹൃത്തും വ്യവസായിയുമായ വിഷ്ണു റെഡ്ഡി എന്നിവർ ക്യാബിനറ്റ് യോഗത്തിൽ പങ്കെടുത്തെന്നാണ് പ്രധാന ആരോപണം. ബിജെപി നൽകിയ ഈ ഔദ്യോഗിക നിവേദനം രാജ്ഭവൻ പുറത്തുവിട്ടിട്ടുണ്ട്.

മന്ത്രിമാരല്ലാത്തവർ ഔദ്യോഗിക രഹസ്യങ്ങൾ സൂക്ഷിക്കേണ്ട അതീവ പ്രാധാന്യമുള്ള ക്യാബിനറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വിജയിനെ ഗവർണർ ശക്തമായി ഉപദേശിക്കണമെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ജോൺ ആരോഗ്യസാമിക്കും വിഷ്ണു റെഡ്ഡിക്കും മുഖ്യമന്ത്രിയുടെ ഓഫീസിന് (CMO) സമീപം പ്രത്യേക ചേമ്പർ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവർക്കും ക്യാബിനറ്റ് പദവിയോടെ ഉപദേശക നിയമനം നൽകിയതായി സൂചനകളുണ്ടെങ്കിലും ഇതിന്റെ ഔദ്യോഗിക ഉത്തരവുകൾ സർക്കാർ ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ല.

അതേസമയം ഈ വിഷയത്തിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെയും (TVK) ശക്തമായ നീക്കത്തിന് പ്രതിപക്ഷമായ ഡിഎംകെയും (DMK) ഒരുങ്ങുകയാണ്. വിജയ്‌യും സംഘവും രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു എന്നതുൾപ്പെടെയുള്ള പരാതികളുമായി ഗവർണറെ കാണാൻ ഡിഎംകെയും തയ്യാറെടുക്കുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ വിശ്വസ്തർ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ ഡിഎംകെ നേരത്തെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഭരണ-പ്രതിപക്ഷ പോരാട്ടം കൂടുതൽ ശക്തമാകുകയാണ്.

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.