സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥൻ എൻ ചുമതലയേറ്റു
പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥൻ എൻ ചുമതലയേറ്റു. ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി വിരമിച്ച ശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. എറണാകുളം സിബിഐ കോടതി, സംസ്ഥാന സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരം, എറണാകുളം എം.എ.സി.റ്റി (MACT) കോടതി എന്നിവിടങ്ങളിലും അദ്ദേഹം ജഡ്ജിയായി മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ ശേഷാദ്രിനാഥൻ നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഔദ്യോഗിക രംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാലത്തെ പരിചയസമ്പത്ത് പുതിയ പദവിയിൽ ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ലളിത എസാണ് ഭാര്യ. ഹൈക്കോടതി അഡ്വക്കേറ്റ് മീനാക്ഷി എസ്, നിയമ വിദ്യാർത്ഥിനിയായ ഐശ്വര്യ എസ് എന്നിവർ മക്കളാണ്. റിട്ട. അധ്യാപിക ഇ.എസ് ലീലയാണ് മാതാവ്.
Photo Courtesy: Google/ images are subject to copyright

