2013-ലെ ലൈംഗികാതിക്രമ കേസ്: ‘തെഹൽക’ മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; വിചാരണക്കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി

2013-ലെ ലൈംഗികാതിക്രമ കേസ്: ‘തെഹൽക’ മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; വിചാരണക്കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി

2013-ലെ ഗോവ ലൈംഗികാതിക്രമ കേസിൽ ‘തെഹൽക’ മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിന് സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ട വിചാരണക്കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസിൽ തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി, “വിചാരണക്കോടതിയുടെ വിധി ഞങ്ങൾ റദ്ദാക്കിയിരിക്കുന്നു” എന്ന് ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വിധി പ്രസ്താവിക്കുമ്പോൾ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിൽ നേരിട്ട് ഹാജരാകാൻ കോടതി തേജ്പാലിനോട് നിർദേശിച്ചിരുന്നു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 354A (ലൈംഗിക പീഡനം), 354B (വസ്ത്രക്ഷേപം നടത്തണമെന്ന ഉദ്ദേശത്തോടെയുള്ള അക്രമം) എന്നീ വകുപ്പുകൾക്കൊപ്പം, ബലാത്സംഗവുമായി ബന്ധപ്പെട്ട 376(2)(f), 376(2)(k) എന്നീ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് കേസിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാൻ തേജ്പാലിന്റെ അഭിഭാഷകരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

2013 നവംബറിൽ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വെച്ച് സഹപ്രവർത്തകയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. 2021 മേയിൽ മപൂസ സെഷൻസ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തേജ്പാലിനെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ ഗോവ സർക്കാരാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഇരയുടെ പെരുമാറ്റത്തെയും പശ്ചാത്തലത്തെയുമാണ് വിചാരണ ചെയ്തതെന്നും, തെളിവുകൾ കൃത്യമായി പരിഗണിച്ചില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി വിചാരണക്കോടതി വിധി റദ്ദാക്കി തേജ്പാലിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്.

 

 

 

 

Photo Courtesy: Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.