ജാൻവി മിശ്ര ‘മിസ് ക്വീൻ കർണാടക 2026’ കിരീടം കരസ്ഥമാക്കി

ജാൻവി മിശ്ര ‘മിസ് ക്വീൻ കർണാടക 2026’ കിരീടം കരസ്ഥമാക്കി

കൊച്ചി: വനിതകളുടെ പ്രതിഭയും ആത്മവിശ്വാസവും ശൈലിയും ഒത്തുചേർന്ന പ്രൗഢഗംഭീരമായ മത്സരത്തിൽ ജാൻവി മിശ്ര ‘മിസ് ക്വീൻ കർണാടക 2026’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ലെ മെറിഡിയൻ ഹോട്ടലിൽ വെച്ച് അരങ്ങേറിയ വർണ്ണപ്പൊലിമയാർന്ന ചടങ്ങിലാണ് കർണാടകയുടെ പുതിയ സൗന്ദര്യറാജ്ഞിയായി ജാൻവി മിശ്ര കിരീടം ചൂടിയത്.

ഫാഷൻ ഇൻഫ്ലുവൻസറും ഡിസൈനറും മോഡലുമായ പൂനം ഛേത്രി, വിജയിയായ ജാൻവി മിശ്രയ്ക്ക് വിജയകിരീടം കൈമാറി. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയുടെ സാന്നിധ്യത്തിലാണ് കിരീടധാരണ ചടങ്ങ് നടന്നത്.

ഫാഷൻ-സൗന്ദര്യ മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഇവന്റുകൾ സംഘടിപ്പിക്കുന്ന പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചടങ്ങ് ഒരുക്കിയത്. വേദിയിലെ മികച്ച പ്രകടനം കൊണ്ടും ആകർഷകമായ വ്യക്തിത്വം കൊണ്ടും വിധികർത്താക്കളുടെ മനം കവർന്നാണ് ജാൻവി ഈ നേട്ടം സ്വന്തമാക്കിയത്.

ഈ വിജയത്തോടെ, ഫാഷൻ ലോകത്ത് തന്റേതായ ഇടം ഉറപ്പിച്ച ജാൻവി മിശ്ര, വരും ദിവസങ്ങളിൽ ദേശീയ-അന്തർദേശീയ തലത്തിലുള്ള പ്രമുഖ വേദികളിൽ കർണാടക സംസ്ഥാനത്തെ പ്രതിനിധീകരിക്കും.

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.