ഐ.എസ്.ആർ.ഒ. ഹ്യൂമൻ സ്പെയ്സ് ഫ്ലൈറ്റ് സെന്റർ ഡയറക്ടറായി മലയാളി ശാസ്ത്രജ്ഞൻ എസ്.ആർ. ബിജു ചുമതലയേൽക്കും 

ഐ.എസ്.ആർ.ഒ. ഹ്യൂമൻ സ്പെയ്സ് ഫ്ലൈറ്റ് സെന്റർ ഡയറക്ടറായി മലയാളി ശാസ്ത്രജ്ഞൻ എസ്.ആർ. ബിജു ചുമതലയേൽക്കും 

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) നിർണായക കേന്ദ്രങ്ങളിൽ സുപ്രധാന നേതൃമാറ്റം. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ‘ഗഗൻയാൻ’ ദൗത്യത്തിന്റെ കേന്ദ്രമായ ഹ്യൂമൻ സ്പെയ്സ് ഫ്ലൈറ്റ് സെന്ററിന്റെ (എച്ച്.എസ്.എഫ്.സി.) പുതിയ ഡയറക്ടറായി തിരുവനന്തപുരം സ്വദേശിയായ എസ്.ആർ. ബിജുവിനെ നിയമിച്ചു. എച്ച്.എസ്.എഫ്.സി. ഡയറക്ടറായിരുന്ന ദിനേശ് കുമാർ സിങ്ങിനെ യു.ആർ. റാവു ഉപഗ്രഹ കേന്ദ്രം (യു.ആർ.എസ്.സി.) മേധാവിയായും നിയമിച്ചു.

വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിൽ (വി.എസ്.എസ്.സി.) പ്രോജക്ട്സ് ഡയറക്ടറും ഗഗൻയാൻ ദൗത്യത്തിന്റെ മേധാവിയുമായി പ്രവർത്തിച്ചുവരികയായിരുന്നു എസ്.ആർ. ബിജു. എച്ച്.എസ്.എഫ്.സി. ഡയറക്ടർ പദവിക്കൊപ്പം ഗഗൻയാൻ ദൗത്യത്തിന്റെ അധിക ചുമതലയും അദ്ദേഹം തുടർന്നും വഹിക്കും.

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് (CET) പൂർവ വിദ്യാർഥിയായ എസ്.ആർ. ബിജു 1991-ലാണ് വി.എസ്.എസ്.സിയിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പി.എസ്.എൽ.വി. പ്രോജക്ട് ഡയറക്ടർ, ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ-എൽ1 ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ എന്നീ നിലകളിൽ നിർണായക നേതൃത്വം നൽകിയിട്ടുണ്ട്. 2019-ൽ രൂപീകരിച്ച എച്ച്.എസ്.എഫ്.സിയുടെ തലപ്പത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ബിജു. ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, ആർ. ഉമാമഹേശ്വരൻ എന്നിവരാണ് മുൻപ് ഈ പദവി വഹിച്ച മലയാളികൾ.

യു.ആർ.എസ്.സി. ഡയറക്ടർ എം. ശങ്കരൻ വിരമിക്കുന്ന ഒഴിവിലാണ് വാരാണസി സ്വദേശിയായ ദിനേശ് കുമാർ സിങ്ങിന്റെ നിയമനം. 2024 ജൂലൈയിലാണ് അദ്ദേഹം എച്ച്.എസ്.എഫ്.സിയുടെ ഡയറക്ടറായി ചുമതലയേറ്റത്.

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.