മിസിസ് ആന്ധ്ര 2026: കിരീടം സ്വന്തമാക്കി കിരൺ കൽസി
ഉജ്ജ്വലപ്രതിഭകളായ വിവാഹിതരായ വനിതകൾ മാറ്റുരച്ച മിസിസ് ആന്ധ്ര 2026′ സൗന്ദര്യപോരാട്ടത്തിൽ കിരൺ കൽസി വിജയിയായി. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മത്സരത്തിന്റെ കൊച്ചി ലേ മെറിഡിയനിൽ നടന്ന പ്രൗഢഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ പെഗാസസ് ഗ്ലോബൽ സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവി നേതൃത്വത്തിലാണ് വിജയിക്ക് കിരീടം ചൂടിച്ചത്.

വേദിയിൽ ഉടനീളം തിളങ്ങിനിന്ന മികച്ച കരിഷ്മയും ശൈലിയും കൊണ്ടാണ് കിരൺ കൽസി ഇതര മത്സരാർത്ഥികളെ പിന്തള്ളി വേദിയിൽ ആധിപത്യം ഉറപ്പിച്ചത്. വ്യത്യസ്ത റൗണ്ടുകളിലായി നടന്ന കടുത്ത പോരാട്ടത്തിൽ ആന്ധ്രയുടെ തനിമയും ആധുനികതയും ഒരുപോലെ പ്രതിഫലിപ്പിച്ച കിരണിന്റെ പ്രകടനം ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. വിവാഹിതരായ വനിതകൾക്ക് തങ്ങളുടെ മാറ്റുരയ്ക്കാനും കഴിവുകൾ തെളിയിക്കാനും വേദിയൊരുക്കിയ മത്സരം വേറിട്ട കാഴ്ചാനുഭവമാണ് സമ്മാനിച്ചത്.
പെഗാസസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ഇത്തരം പ്രീമിയം സൗന്ദര്യമത്സരങ്ങൾ വനിതകളുടെ ഉന്നമനത്തിനും അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനും വഴിയൊരുക്കുന്നു.
Pic Courtesy: Pegasus Photography/ images are subject to copyright

