നിധിക സോനു അഗസ്റ്റിൻ ‘മിസ് ക്വീൻ കേരള 2026’ കിരീടം ചൂടി

നിധിക സോനു അഗസ്റ്റിൻ ‘മിസ് ക്വീൻ കേരള 2026’ കിരീടം ചൂടി

കൊച്ചി: കേരളത്തിന്റെ സൗന്ദര്യവും പ്രതിഭയും ആത്മവിശ്വാസവും മാറ്റുരച്ച പ്രൗഢഗംഭീരമായ വേദിയിൽ നിധിക സോനു അഗസ്റ്റിൻ ‘മിസ് ക്വീൻ കേരള 2026’ കിരീടം സ്വന്തമാക്കി. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വെച്ച് നടന്ന വർണ്ണാഭമായ മത്സരത്തിലാണ് തനിക്ക് ലഭിച്ച അവസരങ്ങളെ മികവോടെ പ്രയോജനപ്പെടുത്തി നിധിക ഈ അഭിമാന നേട്ടം കൈവരിച്ചത്.

മിസ് പ്ലാനറ്റ് ഇന്ത്യ 2016 രശ്മി താക്കൂർ വിജയിയായ നിധിക സോനു അഗസ്റ്റിനെ കിരീടമണിയിച്ചു. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയുടെ സാന്നിധ്യത്തിലാണ് കിരീടധാരണ ചടങ്ങ് നടന്നത്.

യുവതികളെ ശാക്തീകരിക്കുന്നതിനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും മികച്ച വേദിയൊരുക്കുന്ന അന്താരാഷ്ട്ര ബ്രാൻഡായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. മത്സരാർത്ഥികളുടെ ഘടകങ്ങളായ പേഴ്സണാലിറ്റി, സ്റ്റേജ് പ്രസൻസ്, മികച്ച പ്രകടനം എന്നിവ വിലയിരുത്തിയായിരുന്നു വിജയിയെ തിരഞ്ഞെടുത്തത്.

ഈ വിജയത്തോടെ, ഫാഷൻ-സൗന്ദര്യ മേഖലയിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുന്ന നിധിക സോനു അഗസ്റ്റിൻ, വരും ദിവസങ്ങളിൽ ദേശീയ-അന്തർദേശീയ തലത്തിലുള്ള പ്രമുഖ വേദികളിൽ കേരളത്തെ പ്രതിനിധീകരിക്കും.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.