മിസ് തമിഴ്‌നാട് 2026: നിഖിത പ്രഭുറാമിന് വിജയകിരീടം
കൊച്ചി: മികവുറ്റ സൗന്ദര്യ സങ്കൽപ്പങ്ങളും ആത്മവിശ്വാസവും പ്രൊഫഷണലിസവും മാറ്റുരച്ച പ്രൗഢഗംഭീരമായ വേദിയിൽ നിഖിത പ്രഭുറാം ‘മിസ് തമിഴ്‌നാട് 2026’ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2026 ഓഗസ്റ്റ് 9-ന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിലാണ് തമിഴ്‌നാടിന്റെ പുതിയ സൗന്ദര്യറാജ്ഞിയായി നിഖിതയെ പ്രഖ്യാപിച്ചത്.

മിസ് ഗ്ലാം വേൾഡ് 2025 ഫസ്റ്റ് റണ്ണറപ്പും മിസ് ഏഷ്യ ഗ്ലോബൽ 2025 സെക്കൻഡ് റണ്ണറപ്പുമായ ഐശ്വര്യ ഉല്ലാസ്, വിജയിയായ നിഖിത പ്രഭുറാമിനെ കിരീടമണിയിച്ചു. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയുടെ സാന്നിധ്യത്തിലായിരുന്നു കിരീടധാരണ ചടങ്ങ്.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ നിരവധി സൗന്ദര്യമത്സരങ്ങളും ഫാഷൻ ഷോകളും സംഘടിപ്പിച്ച് ശ്രദ്ധേയരായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. വ്യക്തിത്വം, പ്രതിഭ, ചാരുത എന്നിവയിലുള്ള മികച്ച പ്രകടനമാണ് നിഖിതയെ ഈ വിജയത്തിലേക്ക് നയിച്ചത്.

ഈ ചരിത്രവിജയത്തോടെ, വരും ദിവസങ്ങളിൽ ഫാഷൻ-സൗന്ദര്യ രംഗത്തെ പ്രമുഖ ദേശീയ-അന്തർദേശീയ വേദികളിൽ തമിഴ്‌നാട് സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ നിഖിത പ്രഭുറാമിന് അവസരം ലഭിക്കും.

