ചരിത്രമെഴുതി പ്രഗ്നാനന്ദ: ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം

ചരിത്രമെഴുതി പ്രഗ്നാനന്ദ: ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം

സെയിന്റ് ലൂയിസിൽ നടന്ന ഗ്രാൻഡ് ചെസ്സ് ടൂർ ഫൈനലിൽ അമേരിക്കൻ താരം ഫാബിയോ കരുവാനയെ പരാജയപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ ചാമ്പ്യനായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും ഇതോടെ പ്രഗ്നാനന്ദ സ്വന്തമാക്കി. 2 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 1.91 കോടി രൂപ) ചാമ്പ്യനായ പ്രഗ്നാനന്ദയ്ക്ക് സമ്മാനത്തുകയായി ലഭിക്കുന്നത്.

സെയിന്റ് ലൂയിസ് ചെസ്സ് ക്ലബിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഗംഭീര തിരിച്ചുവരവിലൂടെയാണ് പ്രഗ്നാനന്ദ കിരീടം ചൂടിയത്. അവസാന ദിവസത്തിന്റെ തുടക്കത്തിൽ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ വ്യക്തമായ ലീഡുണ്ടായിരുന്നു. എന്നാൽ, മികച്ച പോരാട്ടവീര്യം പുറത്തെടുത്ത പ്രഗ്നാനന്ദ രണ്ട് റാപ്പിഡ് ഗെയിമുകളിലും വിജയം പിടിച്ചെടുത്ത് മത്സരം തന്റെ വരുതിയിലാക്കുകയായിരുന്നു.

ടൂർണമെന്റിൽ ജർമൻ ഗ്രാൻഡ് മാസ്റ്റർ വിൻസെന്റ് കെയ്മറിനെ പരാജയപ്പെടുത്തി ഫിലിപ്പിനോ-അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ വെസ്ലി സോ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.