മിസ് ക്വീൻ തെലങ്കാന 2026 കിരീടം സന ഖയ്യൂമിന്
കൊച്ചി: വ്യക്തിത്വവും ആത്മവിശ്വാസവും സൗന്ദര്യവും മാറ്റുരച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ സന ഖയ്യൂം മിസ് ക്വീൻ തെലങ്കാന 2026 കിരീടം ചൂടി. കൊച്ചി ലെ മെറിഡിയനിൽ നടന്ന വർണ്ണാഭമായ ചടങ്ങിലാണ് സൗന്ദര്യ മത്സരത്തിലെ മികവുറ്റ പ്രകടനത്തിലൂടെ സന ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.
മിസ് ഇന്ത്യ ഗ്ലാം വേൾഡ് 2026 പൗർണമി മുരളിയാണ് വിജയിയായ സന ഖയ്യൂമിനെ കിരീടം അണിയിച്ചത്. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയുടെ സാന്നിധ്യത്തിലാണ് കിരീടധാരണ ചടങ്ങ് നടന്നത്.
ഫാഷൻ, സൗന്ദര്യ മത്സര രംഗത്ത് പ്രശസ്തരായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. പുതിയ കിരീട നേട്ടത്തോടെ തെലങ്കാന സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഫാഷൻ രംഗത്ത് പുതിയൊരു അധ്യായത്തിലേക്ക് ചുവടുവെക്കുകയാണ് സന ഖയ്യൂം.

