മിസിസ് തമിഴ്‌നാട് 2026 പട്ടം സ്വന്തമാക്കി ശരണ്യ ആർ

മിസിസ് തമിഴ്‌നാട് 2026 പട്ടം സ്വന്തമാക്കി ശരണ്യ ആർ

കൊച്ചി:  വിവാഹിതരായ വനിതകൾക്കായി പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മിസിസ് തമിഴ്നാട് 2026′ സൗന്ദര്യമത്സരത്തിൽ ശരണ്യ ആർ വിജയിയായി. പെഗാസസ് ഗ്ലോബൽ സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ വച്ച് നടന്ന വർണാഭമായ ചടങ്ങിൽ വെച്ചാണ് വിജയിക്ക് മിസിസ് തമിഴ്നാട് കിരീടം  അണിയിച്ചത്.

നിരവധി മത്സരാർത്ഥികളെ പിന്തള്ളിയാണ് ശരണ്യ ആർ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. തമിഴ്‌നാടിന്റെ സംസ്കാരവും പാരമ്പര്യവും മനോഹരമായി വേദിയിൽ പ്രതിഫലിപ്പിച്ച ശരണ്യയുടെ ഈ നേട്ടം ഏറെ ശ്രദ്ധേയമാണ്. മൂന്ന് ഘട്ടങ്ങളിലായി നടന്ന കടുത്ത മത്സരങ്ങൾക്കൊടുവിലാണ് ശരണ്യ മിസിസ് തമിഴ്‌നാട് തിലകം കരസ്ഥമാക്കിയത്. വിവാഹിതരായ വനിതകൾക്ക് തങ്ങളുടെ വ്യക്തിത്വവും സർഗ്ഗാത്മകതയും ആത്മവിശ്വാസവും മാറ്റുരയ്ക്കാൻ വേദി ഒരുക്കിയ മത്സരം പ്രതിഭകളുടെ ഉജ്ജ്വല പ്രകടനം കൊണ്ട് ഏറെ ആകർഷകമായിരുന്നു.

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് വർഷങ്ങളായി സംഘടിപ്പിച്ചുപോരുന്ന ഇത്തരം അന്താരാഷ്ട്ര നിലവാരമുള്ള സൗന്ദര്യമത്സരങ്ങൾ വനിതാ ശാക്തീകരണത്തിനും, വനിതകളുടെ ആത്മവിശ്വാസം ഉയർത്തുന്നതിനും വലിയ വേദിയാണ് ഒരുക്കുന്നത്.

 

 

 

Pic Courtesy: Pegasus Photography/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.