മിസിസ് കർണാടക 2026 പട്ടം സ്വന്തമാക്കി സ്വാതി
വിവാഹിതരായ വനിതകൾക്കായി പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മിസിസ് കർണാടക 2026′ സൗന്ദര്യമത്സരത്തിൽ സ്വാതി തിളക്കമാർന്ന വിജയം നേടി. പെഗാസസ് ഗ്ലോബൽ സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന വർണാഭമായ ചടങ്ങിൽ വിജയിക്ക് മിസിസ് കർണാടക കിരീടം അണിയിച്ചു.
നിരവധിയേറെ മത്സരാർത്ഥികളെ പിന്തള്ളിയാണ് സ്വാതി ഈ അഭിമാനകരമായ വിജയം സ്വന്തമാക്കിയത്. കന്നഡ സംസ്കാരത്തിന്റെ പെരുമയും വേദിയിലെ മികച്ച വ്യക്തിത്വ അവതരണവും കൊണ്ട് ജനശ്രദ്ധയാകർഷിച്ച സ്വാതിയുടെ പ്രകടനം ഏറെ പ്രശംസനീയമായിരുന്നു. വ്യത്യസ്ത ഘട്ടങ്ങളിലായി നടന്ന മത്സരങ്ങൾക്കൊടുവിലാണ് സ്വാതി മിസിസ് കർണാടക തിലകത്തിന് അർഹയായത്. വിവാഹിതരായ വനിതകൾക്ക് തങ്ങളുടെ കഴിവുകളും സർഗ്ഗാത്മകതയും പൂർണ്ണ ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാൻ വേദി ഒരുക്കിയ മത്സരം വേറിട്ട അനുഭവമായി മാറി.
പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് തുടർച്ചയായി സംഘടിപ്പിച്ചുവരുന്ന ഇത്തരം വേൾഡ് ക്ലാസ് സൗന്ദര്യമത്സരങ്ങൾ വനിതാ ശാക്തീകരണത്തിനും അവരുടെ സർഗ്ഗശേഷി വളർത്തുന്നതിനും വലിയ ഊർജ്ജമാണ് നൽകുന്നത്.
Pic Courtesy: Pegasus Photography/ images are subject to copyright

