മിസിസ് തെലങ്കാന 2026 സൗന്ദര്യസിംഹാസനം ഇനി റിതു അഗർവാളിന് സ്വന്തം

മിസിസ് തെലങ്കാന 2026 സൗന്ദര്യസിംഹാസനം ഇനി റിതു അഗർവാളിന് സ്വന്തം

തെലങ്കാനയിൽ നിന്നുള്ള ഉജ്ജ്വലപ്രതിഭകളായ വിവാഹിതരായ വനിതകൾ മാറ്റുരച്ച മിസിസ് തെലങ്കാന 2026′ സൗന്ദര്യമത്സരത്തിൽ റിതു അഗർവാൾ വിജയതിലകം ചാർത്തി. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി ലേ മെറിഡിയനിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ പെഗാസസ് ഗ്ലോബൽ സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയുടെ സാന്നിധ്യത്തിലാണ് വിജയിക്ക് കിരീടം അണിയിച്ചത്.

മികച്ച ആത്മവിശ്വാസവും വേറിട്ട ശൈലിയും കൊണ്ട് തുടക്കം മുതൽ ഒടുക്കം വരെ വേദിയിൽ തന്റേതായ മുദ്ര പതിപ്പിച്ചാണ് റിതു അഗർവാൾ മറ്റ് മത്സരാർത്ഥികളെ മറികടന്ന് കിരീടത്തിൽ മുത്തമിട്ടത്.  വിവിധ ഘട്ടങ്ങളിലായി നടന്ന തീക്ഷ്ണമായ മത്സരത്തിൽ തെലങ്കാനയുടെ സാംസ്കാരിക തനിമയും സർഗ്ഗാത്മകതയും ഒത്തുചേർന്ന മിന്നുന്ന പ്രകടനമാണ് റിതു കാഴ്ചവെച്ചത്. വിവാഹിതരായ വനിതകൾക്ക് തങ്ങളുടെ വ്യക്തിത്വവും കഴിവുകളും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാൻ വേദി ഒരുക്കിയ മത്സരം ഏറെ ആകർഷകമായിരുന്നു.

പെഗാസസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ഇത്തരം വേൾഡ് ക്ലാസ് സൗന്ദര്യമത്സരങ്ങൾ വനിതാ ശാക്തീകരണത്തിനും അവരുടെ ആത്മവിശ്വാസം ഉയർത്തുന്നതിനും വലിയ പ്രോത്സാഹനമാണ് നൽകുന്നത്.  

 

 

 

 

Pic Courtesy: Pegasus Photography/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.