ഇൻഡിഗോയുടെ പുതിയ സി.ഇ.ഒ ആയി വില്ലി വാൽഷ് ചുമതലയേറ്റു
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) വ്യോമയാന മേഖലയിലെ പ്രമുഖൻ വില്ലി വാൽഷ് ഔദ്യോഗികമായി ചുമതലയേറ്റു. അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ഐ.എ.റ്റി.എ (IATA) ഡയറക്ടർ ജനറൽ, ബ്രിട്ടീഷ് എയർവേയ്സ്, എയർ ലിംഗസ് സി.ഇ.ഒ എന്നീ പ്രമുഖ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹത്തിന് ആഗോള വ്യോമയാന രംഗത്ത് നാല് പതിറ്റാണ്ടിലധികം പരിചയസമ്പത്തുണ്ട്. മുൻ സി.ഇ.ഒ പീറ്റർ എൽബേഴ്‌സിന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നാലെ, കഴിഞ്ഞ മാർച്ച് 31-നാണ് കമ്പനി വില്ലി വാൽഷിനെ പുതിയ സി.ഇ.ഒ ആയി പ്രഖ്യാപിച്ചത്.
മുൻ എയർലൈൻ പൈലറ്റ് കൂടിയായ വില്ലി വാൽഷിന്റെ വരവ് ഇൻഡിഗോയ്ക്ക് നിർണ്ണായക വഴിത്തിരിവാകും. കമ്പനിയുടെ ആഗോള സർവീസുകൾ വിപുലീകരിക്കാനും, ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനും, പ്രവർത്തന മികവ് വർദ്ധിപ്പിക്കാനും വാൽഷ് നേതൃത്വം നൽകുമെന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇൻഡിഗോ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ത്യൻ വ്യോമയാന വിപണിയിൽ ഇൻഡിഗോയുടെ സ്വാധീനം വരുംനാളുകളിൽ വർദ്ധിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
Photo Courtesy: Google/ images are subject to copyright

