ചരിത്രം കുറിച്ച് എയർ വൈസ് മാർഷൽ ശക്തി ശർമ; ഇന്ത്യൻ സായുധസേനയിൽ അപൂർവ നേട്ടം

ചരിത്രം കുറിച്ച് എയർ വൈസ് മാർഷൽ ശക്തി ശർമ; ഇന്ത്യൻ സായുധസേനയിൽ അപൂർവ നേട്ടം

ന്യൂഡൽഹി: ഇന്ത്യൻ സായുധസേനയിൽ ചരിത്രനേട്ടവുമായി എയർ വൈസ് മാർഷൽ ശക്തി ശർമ. മെഡിക്കൽ വിഭാഗത്തിന് പുറത്തുനിന്ന് എയർ വൈസ് മാർഷൽ പദവിയിലോ തത്തുല്യ റാങ്കിലോ എത്തുന്ന ആദ്യ വനിതാ ഓഫീസർ എന്ന ഖ്യാതി ഇനി ശക്തി ശർമയ്ക്ക് സ്വന്തം. സെപ്റ്റംബർ ഒന്നിന് ഡൽഹി എയർ ഹെഡ്ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് ചീഫ് ഓഫ് ദി എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ആയി അവർ ചുമതലയേറ്റു. എയർ കൊമഡോർ പദവിയിൽ നിന്നാണ് അവർക്ക് ഉയർന്ന റാങ്കിലേക്ക് പ്രൊമോഷൻ ലഭിച്ചത്.

1994 ജൂൺ 18-ന് ഇന്ത്യൻ വ്യോമസേനയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ സർവീസിൽ പ്രവേശിച്ച ശക്തി ശർമ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവന പാരമ്പര്യമുള്ള ഉദ്യോഗസ്ഥയാണ്. അക്കാദമിക രംഗത്തെ മികവിലും പ്രതിരോധ മേഖലയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിലും അവർ നിർണായക പങ്കുവഹിച്ചു. ഐഐടി കാൺപൂർ, പൂനെ സർവകലാശാല എന്നിവയിൽ ഐഎഎഫ് ചെയർ ഓഫ് എക്സലൻസ് (IAF Chair of Excellence) സ്ഥാപിക്കുന്നതിൽ ശക്തി ശർമയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.