ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന ദിനം; പുരുഷ കബഡിയിൽ ഇറാനെ തകർത്ത് ഇന്ത്യ നാലാം സ്വർണം സ്വന്തമാക്കി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന ദിനം; പുരുഷ കബഡിയിൽ ഇറാനെ തകർത്ത് ഇന്ത്യ നാലാം സ്വർണം സ്വന്തമാക്കി

 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മുന്നേറ്റം തുടരുന്നു. പുരുഷ കബഡിയിൽ ഇറാനെ തകർത്ത് ഇന്ത്യ നാലാം സ്വർണം സ്വന്തമാക്കി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ 40-34 എന്ന സ്കോറിനാണ് ഇന്ത്യ വിജയം കൊയ്തത്. മുൻപ് വനിതാ കബഡിയിലും ഇറാനെ 37-34 എന്ന സ്കോറിന് കീഴടക്കി ഇന്ത്യ സ്വർണം നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ ഇന്ത്യയുടെ നാലാം സ്വർണനേട്ടമാണിത്.

ഷൂട്ടിങ്ങിൽ മലയാളി താരം വിദർശ കെ. വിനോദ് രണ്ടാം മെഡൽ സ്വന്തമാക്കി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ വിദർശ, തിലോത്തമ സെൻ, അഷി ചോക്സി എന്നിവരടങ്ങിയ സംഘമാണ് വെള്ളി മെഡൽ നേടിയത്. എന്നാൽ ഈ ഇനത്തിലെ വ്യക്തിഗത വിഭാഗത്തിൽ വിദർശയ്ക്കും തിലോത്തമയ്ക്കും മെഡൽ നേടാനായില്ല.

അതേസമയം, പുരുഷ മാരത്തണിൽ 44 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യ ചരിത്ര വെള്ളി മെഡൽ സ്വന്തമാക്കി. 2 മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ സാവൻ ബർവാളാണ് ഈ നേട്ടം രാജ്യത്തിന് സമ്മാനിച്ചത്.

സ്ക്വാഷിൽ മിക്സഡ് ടീം വിഭാഗത്തിൽ ജോഷ്ന ചിന്നപ്പ – വേലവൻ സെന്തിൽ കുമാർ സഖ്യം വെങ്കല മെഡൽ നേടി. സെമി ഫൈനലിൽ ചൈനയോട് പരാജയപ്പെട്ടതോടെയാണ് സഖ്യത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. വനിതാ സ്ക്വാഷ് വ്യക്തിഗത വിഭാഗത്തിൽ 17കാരിയായ ഇന്ത്യയുടെ അനാഹത്ത് സിങ് ഫൈനലിൽ കടന്നു. സെമിയിൽ ജപ്പാൻ താരത്തിനെതിരെ ആദ്യ രണ്ട് ഗെയിമുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അനാഹത്തിന്റെ അതിശയിപ്പിക്കുന്ന തിരിച്ചുവരവ്.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.