സാമൂഹിക സേവന രംഗത്തെ മികവ്: ഡോ. അജിത് രവിക്ക് പുരസ്കാരം സമ്മാനിച്ച് ഭൂപേന്ദ്രസിങ് ചുഡാസമ

സാമൂഹിക സേവന രംഗത്തെ മികവ്: ഡോ. അജിത് രവിക്ക് പുരസ്കാരം സമ്മാനിച്ച് ഭൂപേന്ദ്രസിങ് ചുഡാസമ

സാമൂഹിക സേവന രംഗത്തെയും സ്വന്തം മേഖലയിലെയും മികച്ച സംഭാവനകൾ പരിഗണിച്ച് ഡോ. അജിത് രവിക്ക് ‘ആജ് കാ കരംവീർ’, ‘ഐക്കണിക് ക്രിയേറ്റർ’ എന്നീ പ്രശസ്ത പുരസ്കാരങ്ങൾ സമ്മാനിച്ചു. സെപ്റ്റംബർ 27-ന് വെസ്റ്റേൺ മുംബൈയിൽ നടന്ന പ്രത്യേക ചടങ്ങിൽ മുൻ ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിങ് ചുഡാസമയാണ് അവാർഡുകൾ വിതരണം ചെയ്തത്.

സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുകയും സേവനരംഗത്ത് ശ്രദ്ധേയമായ മുദ്ര പതിപ്പിക്കുകയും ചെയ്ത വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തെ പുരസ്കാരം നൽകി ആദരിച്ചത്. സാമൂഹിക-വ്യാവസായിക മേഖലകളിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തിയാണ് ഡോ. അജിത് രവിയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

                             Dr. Ajit Ravi with Dr. Yogesh Lakhani and Jaan Kumar Sanu

സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വ്യവസായ പ്രമുഖരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു. ഭൂപേന്ദ്രസിങ് ചുഡാസമയുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

 

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.