തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 38 വാർഡുകളിൽ യുഡിഎഫിന് 19, എൽഡിഎഫിന് 18; സീറ്റുകൾ വർധിപ്പിച്ച് എൽഡിഎഫ്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 38 വാർഡുകളിൽ യുഡിഎഫിന് 19, എൽഡിഎഫിന് 18; സീറ്റുകൾ വർധിപ്പിച്ച് എൽഡിഎഫ്

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ആകെ നടന്ന 38 സീറ്റുകളിൽ 19 എണ്ണത്തിൽ യുഡിഎഫും 18 എണ്ണത്തിൽ എൽഡിഎഫും വിജയിച്ചു. എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡിൽ ട്വന്റി-20 സിറ്റിംഗ് സീറ്റ് നിലനിർത്തി.

നിലവിൽ 38 വാർഡുകളിൽ 22 എണ്ണം യുഡിഎഫിന്റെയും 15 എണ്ണം എൽഡിഎഫിന്റെയുമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫിന്റെ സീറ്റുകൾ 22-ൽ നിന്ന് 19 ആയി കുറഞ്ഞു. അതേസമയം 3 സീറ്റുകൾ അധികമായി പിടിച്ച് എൽഡിഎഫ് മുന്നേറ്റമുണ്ടാക്കി.

കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡുകൾ യുഡിഎഫ് നിലനിർത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലാർ ഡിവിഷൻ യുഡിഎഫും പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശന ഡിവിഷൻ എൽഡിഎഫും നിലനിർത്തിയപ്പോൾ, കോട്ടയം തൃക്കോടിത്താനം ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിന് തിരിച്ചടിയായി.

നഗരസഭകളിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 5 ഇടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിനായിരുന്നു മേൽക്കൈ; 11 വാർഡുകളിൽ 8 ഇടത്ത് യുഡിഎഫും 2 ഇടത്ത് എൽഡിഎഫും ജയം കണ്ടു.

പത്തനംതിട്ടയിൽ നാലിടത്തും വിജയിച്ച് യുഡിഎഫ് തിളങ്ങിയപ്പോൾ മലപ്പുറത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തി. എറണാകുളത്ത് മുന്നണികൾ സിറ്റിങ് സീറ്റുകൾ നിലനിർത്തി. പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിലെ രണ്ടാം വാർഡിലും മലപ്പുറം താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലും രണ്ടാമതെത്താനായതാണ് ബിജെപിക്ക് ആശ്വാസമായത്.

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.