ദേശീയതലത്തിൽ വൈദ്യുതിക്ഷാമം; കേരളത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ദേശീയതലത്തിൽ വൈദ്യുതിക്ഷാമം; കേരളത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. വൈകിട്ട് ഏഴ് മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. പ്രദേശങ്ങൾക്കനുസരിച്ച് 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി തടസപ്പെട്ടേക്കാം. കഴിഞ്ഞ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു.

ദേശീയതലത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ വൈദ്യുതിക്ഷാമമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പീക്ക് സമയങ്ങളിൽ 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. മഴ കുറഞ്ഞതിനെ തുടർന്ന് ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സാധിക്കാത്തതും, പവർ എക്സ്ചേഞ്ച് വഴി ആവശ്യമുള്ളത്ര വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. ജനങ്ങൾ വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

 

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.