ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം! ഷൂട്ടിംഗിൽ പുതിയ ഏഷ്യൻ റെക്കോർഡ്
2026 ഏഷ്യൻ ഗെയിംസിലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്ക് നിർണായക സ്വർണനേട്ടം. സുരുചി സിംഗും കമൽജിത്തും അടങ്ങുന്ന ഇന്ത്യൻ സഖ്യം പുതിയ ഏഷ്യൻ റെക്കോർഡോടെയാണ് ചരിത്രവിജയം കുറിച്ചത്.
ഫൈനലിൽ ആകെ 484.6 പോയിന്റ് നേടിക്കൊണ്ടാണ് ഇന്ത്യൻ ജോഡി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 478.0 പോയിന്റ് നേടിയ ദക്ഷിണ കൊറിയയുടെ സുഹ്യോൻ ഹോങ് – ഗാഉൻ ചു കൂട്ടുകെട്ട് വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ, 415.8 പോയിന്റോടെ ഇറാൻ വെങ്കല മെഡൽ നേടി.
ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണ മെഡലാണിത്. നേരത്തെ വനിതാ ക്രിക്കറ്റ് ടീം തങ്ങളുടെ കിരീടം നിലനിർത്തി ഇന്ത്യക്കായി ആദ്യ സ്വർണം സ്വന്തമാക്കിയിരുന്നു.
Photo Courtesy: Google/ images are subject to copyright

